Image

വാഹനാപകടം കുറക്കാന്‍ പൊലീസിന്റെ എസ്.എം.എസ്. നിര്‍ദേശങ്ങള്‍

Published on 24 August, 2012
വാഹനാപകടം കുറക്കാന്‍ പൊലീസിന്റെ എസ്.എം.എസ്. നിര്‍ദേശങ്ങള്‍
മസ്‌കത്ത്: പെരുന്നാള്‍ അവധി ദിനങ്ങളില്‍ ഒമാനിലെ റോഡുകള്‍ വീണ്ടും ചോരക്കളമായ പശ്ചാത്തലത്തില്‍ മൊബൈല്‍ എസ്.എം.എസ്. വഴിയുള്ള റോയല്‍ ഒമാന്‍ പൊലീസിന്റെ ട്രാഫിക് സുരക്ഷാ നിര്‍ദേശങ്ങള്‍ കൂടുതല്‍ സജീവമായി. പെരുന്നാള്‍ദിനം എത്തുന്നതിന് മുമ്പേ ഒമാനിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് െ്രെഡവിങ് സുരക്ഷിതമാക്കണമെന്നും, അപകടരഹിത ഈദ്ദിനങ്ങള്‍ക്കായി ജാഗ്രതവേണമെന്നും നിര്‍ദേശിച്ച് പൊലീസ് എസ്.എം.എസ്. സന്ദേശങ്ങള്‍ അയച്ചിരുന്നു.

പക്ഷെ, സലാലയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ നിരവധിപേരുടെ ജീവനെടുത്ത വാര്‍ത്തകളാണ് പിന്നീട് പുറത്തുവന്നത്. അഞ്ചു കുരുന്നുകളടക്കം 12 മലയാളികളാണ് കഴിഞ്ഞ നാലുദിവസത്തിനിടെ തുംരൈത്ത്, ഹൈമ എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. ചെറുതും വലുതുമായ വാഹനാപകടങ്ങള്‍ വേറെയും നടന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് വീണ്ടും എസ്.എം.എസ്. പ്രചാരണം ശക്തമാക്കുന്നത്. വേഗതകുറച്ച് വാഹനമോടിക്കണമെന്നും, ധൃതി അരുതെന്നും മുന്നറിയിപ്പ് നല്‍കുന്ന പൊലീസ് വീട്ടില്‍ നിങ്ങളെ കുടുംബം കാത്തിരിക്കുന്നു എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നുമുണ്ട്.

ഓരോ റോഡിലും നിശ്ചയിച്ച വേഗപരിധി പാലിക്കാത്തതാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നതെന്ന് പൊലീസ് പറയുന്നു. ഇരുവശത്തേക്കും വാഹനസഞ്ചാരമുള്ള സലാലയിലേക്കുള്ള ടുവേ റോഡുകളില്‍ അശ്രദ്ധമായി വാഹനങ്ങളെ മറി കടക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്ക് പുറപ്പെടുന്നതിന് മുമ്പ് വാഹനത്തിന്റെ ടയറുകള്‍ സുരക്ഷിതമാണെന്നും ടയറിലെ വായുസമ്മര്‍ദ്ദം കൃത്യമായ അളവിലാണെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

വാഹനാപകടം കുറക്കാന്‍ പൊലീസിന്റെ എസ്.എം.എസ്. നിര്‍ദേശങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക