Image

ആന്റണി തോട്ടത്തി നിര്യാതനായി

ജോസ് എം. ജോര്‍ജ്‌ Published on 24 August, 2012
ആന്റണി തോട്ടത്തി നിര്യാതനായി
മെല്‍ബണ്‍: കൊരട്ടി കുലയിടം ആന്റണി തോട്ടത്തി (60) ഹൃദയാഘാതത്തെതുടര്‍ന്ന് മെല്‍ബണില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. 

ജൂണ്‍ 20ന് ഭാര്യ തങ്കമ്മയുമൊത്ത് മെല്‍ബണിലെ ക്യാരംഡൗണില്‍ താമസിക്കുന്ന മകള്‍ ജിന്‍സിയെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. ഒക്‌ടോബര്‍ 15ന് ഇരുവരും തിരിച്ചുപോകാനാണ് തീരുമാനിച്ചിരുന്നത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി കോറോണര്‍ ഓഫീസിന് കൈമാറിയിട്ടുണ്ട്. 

ഭാര്യ: തങ്കമ്മ ചാലക്കുടി അമ്പത്തിയെട്ടില്‍ കുടുംബാംഗം. മറ്റുമക്കള്‍: ഡെയ്‌സി (ഇസ്രായേല്‍), ജയിംസ് (മസ്‌ക്കറ്റ്), റിന്‍സി (കാനഡ). മരുമക്കള്‍: ഷാജന്‍, സോണിയ, ഷിജു കല്ലൂക്കാരന്‍ (ആനപ്പാറ), ആന്റണി. 

സീറോ മലബാര്‍ സഭ ചാപ്ലെയിന്‍ റവ. ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തില്‍ ക്യാരംഡൗണിലെ വസതിയില്‍ പ്രാര്‍ഥനയും ഒപ്പീസും നടക്കും.



ആന്റണി തോട്ടത്തി നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക