Image

പ്രവാസി ലീഗല്‍ എയ്‌ഡ്‌ സെല്ലിന്റെ പ്രതിനിധികള്‍ സൗദി സന്ദര്‍ശിക്കുന്നു

Published on 24 August, 2012
പ്രവാസി ലീഗല്‍ എയ്‌ഡ്‌ സെല്ലിന്റെ പ്രതിനിധികള്‍ സൗദി സന്ദര്‍ശിക്കുന്നു
തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ടു തയാറാക്കുന്നതിനു പ്രവാസി ലീഗല്‍ എയ്‌ഡ്‌ സെല്ലിന്റെ (പ്ലീസ്‌ ഇന്ത്യ) നേതൃത്വത്തില്‍ വിദഗ്‌ദ സംഘം സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്തു ചേര്‍ന്ന പ്ലീസ്‌ ഇന്ത്യയുടെ സൗദി ചാപ്‌റ്റര്‍ കമ്മിറ്റിയാണ്‌ പഠന സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്‌. പാര്‍ലമെന്റ്‌ അംഗം, നിയമ സഭാ അഗം, സുപ്രീംകോടതി അഭിഭാഷകന്‍, നയതന്ത്ര വിദഗ്‌ധന്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ സംഘത്തിലുണ്‌ടാവും. യോഗത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ മാത്യൂസ്‌ പി. കുര്യന്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാറ്റിയൂട്ടറി അധികാരമുളള സമിതികള്‍ സൗദിയിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കണമെന്ന ആവശ്യത്തിന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കാത്ത സാഹചര്യത്തിലാണ്‌ പ്ലീസ്‌ ഇന്ത്യ വിദഗ്‌ധ സംഘത്തെ അയയ്‌ക്കുന്നത്‌. വിദേശകാര്യ മന്ത്രാലയം, പ്രവാസികാര്യ വകുപ്പ്‌, നയതന്ത്രകാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു പ്രവാസി ഇന്ത്യക്കാര്‍ക്കു നീതി ലഭിക്കാത്ത സാഹചര്യത്തില്‍ പഠന സംഘത്തിന്റെ കണെ്‌ടത്തലുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതോടൊപ്പം നീതിപീഠത്തെ സമീപിക്കുകയാണ്‌ ലക്ഷ്യം.

അഡ്വ. എന്‍. വിക്രമന്‍, അഡ്വ. ബി. സുരേഷ്‌ കുമാര്‍, ഷമീര്‍ ബാവ പൂനൂര്‍, ലത്തീഫ്‌ തെച്ചി, ജോലിന്‍ ജോസഫ്‌, സിറാജ്‌ ദിവാകരന്‍, ഒ ആദം കോഴിക്കോട്‌ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി. സൗദി ചാപ്‌റ്റര്‍ ആക്‌ടിംഗ്‌ ജനറല്‍ സെക്രട്ടറി ബഷീര്‍ പാണക്കാട്‌, ട്രഷറര്‍ ജോജി തോമസ്‌ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചയില്‍ പങ്കെടുത്തു. നാഷ്‌കോ നാസര്‍ സ്വാഗതവും നസ്‌റുദ്ദീന്‍ വി.ജെ ആലപ്പുഴ നന്ദിയും പറഞ്ഞു.
പ്രവാസി ലീഗല്‍ എയ്‌ഡ്‌ സെല്ലിന്റെ പ്രതിനിധികള്‍ സൗദി സന്ദര്‍ശിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക