Image

പി.ജെ കുര്യനെ ജിപിസിസി കുവൈറ്റ്‌ കമ്മിറ്റി അഭിനന്ദിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 24 August, 2012
പി.ജെ കുര്യനെ ജിപിസിസി കുവൈറ്റ്‌ കമ്മിറ്റി അഭിനന്ദിച്ചു
കുവൈറ്റ്‌: രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ജെ. കുര്യനെ ഗള്‍ഫ്‌ പ്രവാസി കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ കുവൈറ്റ്‌ കമ്മിറ്റിയുടെ യോഗം അഭിനന്ദിച്ചു.

ജിപിസിസി പ്രസിഡന്റ്‌ രാജീവ്‌ നടുവിലേമുറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജിപിസിസി ജനറല്‍ സെക്രട്ടറി ജോമോന്‍ തോമസ്‌ സ്വാഗതം ആശംസിച്ചു. ജിപിസിസി രക്ഷാധികാരികളായ കൊച്ചപ്പള്ളി വിജയഭാനു, എബി വാരിക്കാട്‌, ജിപിസിസി കോ-ഓര്‍ഡിനേറ്റര്‍ ജില്‍സ്‌ കുടകശേരി, ഭാരവാഹികളായ അലി കെ. മുഹമ്മദ്‌, ബക്കണ്‍ ജോസഫ്‌, അനീഷ്‌ കുമാര്‍, സൈമണ്‍ ബേബി, മാത്യു ചെന്നിത്തല, മാര്‍ട്ടിന്‍ പടയാട്ടില്‍, ജോണ്‍ സി., ജോയല്‍ ജോസ്‌, നെബു ജേക്കബ്‌, അനില്‍ വര്‍ഗീസ്‌, ടോണി എന്നിവര്‍ പ്രസംഗിച്ചു.
പി.ജെ കുര്യനെ ജിപിസിസി കുവൈറ്റ്‌ കമ്മിറ്റി അഭിനന്ദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക