Image

മലയാളി യുവാവ് റാസല്‍ഖൈമയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

Published on 23 August, 2012
മലയാളി യുവാവ് റാസല്‍ഖൈമയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍
റാസല്‍ഖൈമ: ഓള്‍ഡ് റാസല്‍ഖൈമ ബോട്ട് റൗണ്ടെബൗട്ടിന് സമീപം താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ തളിക്കുളം എടശ്ശേരി സി.എസ്.എം സ്‌കൂളിന് സമീപം കണ്ണന്‍ചിക്കശ്ശേരി ബഷീറിന്റെ മകന്‍ ഷാഹിദിനെയാണ് (24) ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ മുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷമായി ഇവിടെ സ്റ്റുഡിയോയില്‍ ജോലി ചെയ്തുവരുന്ന ഷാഹിദ് അഞ്ച് മാസം മുമ്പാണ് നാട്ടില്‍ പോയി തിരികെയെത്തിയത്. രാവിലെ അടുത്തുള്ള ഗ്രോസറിയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ചൊവ്വാഴ്ച താനുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നതായി റാസല്‍ഖൈമ ദൈദില്‍ മോഡേണ്‍ സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സാലിഷ് പറഞ്ഞു. സംസാരത്തില്‍ പ്രശ്‌നങ്ങളെന്തെങ്കിലും ഉള്ളതായി തോന്നിയില്ലെന്നും സഹോദരന്‍ പറയുന്നു. ലൈലയാണ് മാതാവ്. വിദ്യാര്‍ഥിയായ ഷെബീര്‍ ആണ് മറ്റൊരു സഹോദരന്‍. മൃതദേഹം റാക് സെയ്ഫ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

മലയാളി യുവാവ് റാസല്‍ഖൈമയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക