Image

മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കെ.പി. ഷിബു Published on 23 August, 2012
മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
അഡ്‌ലൈഡ് : മെട്രോപോളിറ്റന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പന്ത്രണ്ടാം ക്ലാസില്‍ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്കുള്ള അവാര്‍ഡുകള്‍ യഥാക്രമം അശ്വവിന്‍ ജോയി (99.95 ശതമാനം), ലവീണ എല്‍സ ജോര്‍ജ് (98.8 ശതമാനം) എന്നിവര്‍ കരസ്ഥമാക്കി. കെ.കെ. ജോയി- ലിസ്മി ദമ്പതികളുടെ മകനാണ് അശ്വവിന്‍. ജോര്‍ജ് പി. ജോസഫിന്റെയും ഡയ്‌സി ജോര്‍ജിന്റെയും മകളാണ് ലവീണ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക