ഡാര്വിന്: ഒഐസിസി ഓസ്ട്രേലിയയുടെ പ്രവര്‍ത്തനം പ്രശംസനീയവും മഹത്വരവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ. ഡാര്‍വിനിലെ സ്വാതന്ത്ര്യദിനാഘോഷത്തിന് ഫോണില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ചുരുങ്ങിയ കാലം കൊണ്ട് ജീവകാരുണ്യരംഗത്തുള്ള മുന്നേറ്റം ആരെയും ഞെട്ടിപ്പിക്കുന്നതാണ് വിഷ്ണുനാഥ് പറഞ്ഞു. കാസുവറീന ബീച്ചില്‍ നടന്ന ചടങ്ങില്‍ ഡാര്വിന് ഒഐസിസി പ്രസിഡന്റ് ജോണ്‍ പിറവത്തിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ സെബാസ്റ്റ്യന്‍ കാട്ടാമ്പിള്ളില്‍ ദേശീയ പതാക ഉയര്‍ത്തി. ചടങ്ങില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തെ ഓര്‍മിപ്പിക്കുന്ന പഴയകാള അനുഭവങ്ങള്‍ പ്രവര്‍ത്തകര്‍ പങ്കുവച്ചു. കേക്കു മുറിച്ചും മധുരം വിളമ്പിയും സ്വാതന്ത്ര്യദിനത്തെ ദേശീയതയുടെ നാളുകള്‍ ഓര്‍മിപ്പിക്കുന്നതായിരുന്നു. രാജീവ് സിയ തൈയില്‍ സ്വാഗതം പറഞ്ഞു.