Image

വൃതശുദ്ധിയിലൂടെ നേടിയ സാഹോദര്യവും സ്‌നേഹവും നിലനിര്‍ത്തുക: പി.എന്‍ അബ്ദുള്‍ ലത്തീഫ്‌ മദനി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 23 August, 2012
വൃതശുദ്ധിയിലൂടെ നേടിയ സാഹോദര്യവും സ്‌നേഹവും നിലനിര്‍ത്തുക: പി.എന്‍ അബ്ദുള്‍ ലത്തീഫ്‌ മദനി
അബാസിയ: ഒരു മാസക്കാലത്തെ വൃത വിശുദ്ധിയിലുടെ നേടിയെടുത്ത സാഹോദര്യവും സ്‌നേഹവും മാനസികമായ ഐക്യവും നിലനിര്‍ത്തുക എന്നതാണ്‌ ഈദുല്‍ ഫിത്തര്‍ നല്‍കുന്ന സന്ദേശമെന്ന്‌ കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ്‌ പി.എന്‍ അബ്ദുള്‍ ലത്തീഫ്‌ മദനി അഭിപ്രായപ്പെട്ടു. കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച അബാസിയ ഈദ്‌ ഗഹ്‌ ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സൃഷ്ടാവും ഏകനുമാ ദൈവത്തെ മനസിലാക്കുകയും ആരാധനകളും പ്രണാമങ്ങളും അവനുമാത്രം സമര്‍പ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ ഐക്യം സാധ്യമാവുകയുള്ളു. സര്‍വ പ്രവാചാകന്മാരുടെയും സന്ദേശമാണ്‌ അതെന്നും അതുതന്നെയാണ്‌ വിശ്വാസി നോമ്പിലുടെ നേടിയെടുതതെന്നും അത്‌ നിലനിര്‍ത്തുന്നതോടൊപ്പം മറ്റുമതവിശ്വസികളോടും അല്ലാത്തവരോടും പരസ്‌പര സ്‌നേഹത്തിലും സഹോദര്യത്തിലും വര്‍ത്തിക്കുക എന്നത്‌ ഏതൊരു വിശ്വാസിയുടെയും ബാധ്യതയാണെന്നും ആഹ്വാനം ചെയ്‌തു.

ഫര്‍വനിയ, സാല്‍മിയ, ജഹര, അബുഹലിഫ, മംഗഫ്‌, ശര്‍ഖ്‌, ഫഹഹീല്‍, ഹവല്ലി എന്നിവിടങ്ങളിലും കെകെഐസിയുടെ നേതൃത്വത്തില്‍ ഈദ്‌ ഗഹുകള്‍ നടന്നു. ആത്മാര്‍ഥതയുള്ള പ്രവര്‍ത്തനങ്ങള്‍ക്കേ നിലനില്‍പ്പുള്ളൂ എന്നും അല്ലാത്തവ തകര്‍ന്നു പോകുമെന്നും ആദ്യമായി വേണ്ടത്‌ സൃഷ്ടാവായ ദൈവത്തോടാണന്നും അത്‌ സൃഷ്ടാവായ ഏകനായ ദൈവത്തെ മനസിലാക്കുകയും ആരാധനകളും പ്രണാമങ്ങളും അവനുമാത്രം സമര്‍പ്പിക്കുകയും ചെയ്യുക എന്നതാണെന്നും വിവിധ ഖതീബുമാര്‍ അഭിപ്രായപ്പെട്ടു.
വൃതശുദ്ധിയിലൂടെ നേടിയ സാഹോദര്യവും സ്‌നേഹവും നിലനിര്‍ത്തുക: പി.എന്‍ അബ്ദുള്‍ ലത്തീഫ്‌ മദനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക