Image

കുവൈറ്റില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ്‌ സംഘടിപ്പിക്കുന്നു

സലീം കോട്ടയില്‍ Published on 23 August, 2012
കുവൈറ്റില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ്‌ സംഘടിപ്പിക്കുന്നു
കുവൈറ്റ്‌: കേരള ആര്‍ട്ട്‌ ലവേഴ്‌സ്‌ അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തിലുള്ള ഭാഷാ സമിതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക്‌ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ്‌ സംഘടിപ്പിക്കുന്നു. എഴുത്തിനിരുത്തല്‍ ചടങ്ങിനു പ്രശസ്‌ത കവി മുരുകന്‍ കാട്ടാക്കട നേതൃത്വം നല്‍കും. വെള്ളിയാഴ്‌ച രാവിലെ പത്തിന്‌ അബ്ബാസിയ കല സെന്‍ററിലാണ്‌ പരിപാടി നടക്കുക. തങ്ങളുടെ കുട്ടികളെ എഴുത്തിനിരുത്താന്‍ താല്‌പര്യമുള്ളവര്‍ ഭാഷ സമിതി കണ്‍വീനര്‍ ജെ. ആല്‍ബര്‍ട്ടുമായി 66028516 ബന്ധപ്പെടണമെന്ന്‌ സമിതി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
കുവൈറ്റില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ്‌ സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക