Image

കവി മുരുകന്‍ കട്ടാക്കടക്ക് കുവൈറ്റില്‍ സ്വീകരണം നല്‍കി

സലിം കോട്ടയില്‍ Published on 22 August, 2012
കവി മുരുകന്‍ കട്ടാക്കടക്ക് കുവൈറ്റില്‍ സ്വീകരണം നല്‍കി
കുവൈറ്റ്: കല കുവൈറ്റ്, മാതൃഭാഷ പഠന പരിപാടിയുടെ സാമപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈറ്റില്‍ എത്തിയ പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടക്ക് കല കുവൈറ്റിന്റെയും ഭാഷാ സമിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കുവൈറ്റ് എയര്‍ പോര്‍ട്ടില്‍ സ്വീകരണം നല്‍കി. 

പ്രസിഡന്റ് കെ. വിനോദ്, ജനറല്‍ സെക്രെട്ടറി സജി തോമസ് മാത്യു, ഭാഷ സമിതി കണ്‍വീനര്‍ ജെ.ആല്‍ബര്‍ട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

ഓഗസ്റ്റ് 24 ന് (വെള്ളി) വൈകുന്നേരം നാലിന് അബാസിയ ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലാണ് സമാപന സമ്മേളനം നടക്കുന്നത്. അധ്യാപകരെ ആദരിക്കല്‍, സാംസ്‌കാരിക സമ്മേളനം തുടങ്ങിയ പരിപാടികള്‍ സമാപന സമ്മേളനത്തിന്റെ ഭാഗമായി നടക്കും.



കവി മുരുകന്‍ കട്ടാക്കടക്ക് കുവൈറ്റില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക