Image

പ്രവാസി എക്‌സ്പ്രസിന് സിംഗപ്പൂരില്‍ ഉജ്വല തുടക്കം

മെട്രീസ ഫിലിപ്പ് Published on 22 August, 2012
പ്രവാസി എക്‌സ്പ്രസിന് സിംഗപ്പൂരില്‍ ഉജ്വല തുടക്കം
സിംഗപ്പൂര്‍സിറ്റി: സിംഗപ്പൂര്‍ പ്രവാസി പബ്ലിക്കേഷന്റെ പ്രസിദ്ധീകരണമായ മലയാളം- ഇംഗ്ലീഷ് ദൈ്വവാര പത്രത്തിന് ഉജ്വല തുടക്കം. സിംഗപ്പൂര്‍ ശ്രീനാരായണ മിഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സിംഗപ്പൂര്‍ അംബാസിഡറും മലയാളിയുമായ പത്മശ്രീ ഗോപിനാഥപിള്ള പത്രത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. 

മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷമാണ് സിംഗപ്പൂരില്‍ ഒരു മലയാളം പത്രം പുറത്തിറങ്ങുന്നത്. പത്രപ്രവര്‍ത്തകനായി പൊതുരംഗത്തുവന്ന് പിന്നീട് ബിസിനസുകാരനും അംബാസഡറുമായ ഗോപിനാഥപിള്ള തന്റെ പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ പങ്കുവച്ചു. 

ചടങ്ങില്‍ പ്രശസ്ത കവി ഡി. വിനയചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് നോര്‍ക്ക ഡയറക്ടര്‍ നോയല്‍ തോമസ് നിര്‍വഹിച്ചു. സിംഗപ്പൂരിലെ കവിയും സാഹിത്യകാരനുമായ എം.കെ. ഭാസി പത്രത്തിന്റെ ആദ്യ പ്രതി ഡെയ്‌സി ഗ്രീന്‍ എംഡി ആന്റണി ഫ്രാന്‍സിസിനു നല്‍കി. ടി.ടി. ശ്രീകുമാര്‍, ജയകുമാര്‍, ഫാ. ജോര്‍ജ് പെരുമ്പുത്തേക്ക്, റെജികുമാര്‍, ചിത്ര കൃഷ്ണകുമാര്‍, സ്വപ്ന തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഖ്യപത്രാധിപര്‍ രാജേഷ് കുമാര്‍ സ്വാഗതവും എഡിറ്റര്‍ പനയം ലിജു നന്ദിയും പറഞ്ഞു.



പ്രവാസി എക്‌സ്പ്രസിന് സിംഗപ്പൂരില്‍ ഉജ്വല തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക