Image

ഒമാനിലെ ഹൈമയില്‍ വാഹനാപകടം:മലയാളി യുവാവ് മരിച്ചു

Published on 22 August, 2012
ഒമാനിലെ ഹൈമയില്‍ വാഹനാപകടം:മലയാളി യുവാവ് മരിച്ചു
മസ്‌കത്ത്: ഒമാനിലെ ഹൈമയില്‍ ടയര്‍പൊട്ടി നിയന്ത്രണംവിട്ട കാറില്‍ നിന്ന് തെറിച്ചുവീണ് മലയാളി യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മസ്‌കത്തിലെ യുനൈറ്റഡ് കാറ്ററിങ് സര്‍വീസസ് ഡയറക്ടര്‍ കൊട്ടാരക്കര കിഴക്കേതെരുവ് പാലുമൂട്ടില്‍ തോമസ് ഡാനിയേലിന്റെ മകന്‍ അനീഷ് തോമസാണ് (20) മരിച്ചത്. നാട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ ഇദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പ് മസ്‌കത്തിലെത്തിയതാണ്. ഈദുല്‍ഫിത്വര്‍ അവധിയില്‍ പിതാവിന്റെ കമ്പനിയിലെ ജീവനക്കാര്‍ക്കൊപ്പം സലാല സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. 

അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. യുനൈറ്റഡ് കാറ്ററിങ് സര്‍വീസ് ജീവനക്കാരാനായ അലക്‌സ് ജോര്‍ജിനെ പരിക്കുകളോടെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടയര്‍പൊട്ടി നിയന്ത്രണംവിട്ട വാഹനത്തിന്റെ ഡോറിലൂടെ അനീഷ് തെറിച്ച് പുറത്തുവീഴുകയായിരുന്നുവത്രെ. ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റുള്ളവര്‍ക്ക് കാര്യമായി പരിക്കുകളില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹൈമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച മസ്‌കത്തിലേക്ക് കൊണ്ടുവരും. മാതാവ്: സാറാമ്മ തോമസ്. സഹോദരി: അസ്‌ന തോമസ്. അനീഷ് തോമസ് മസ്‌കത്തിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ഒമാനിലെ ഹൈമയില്‍ വാഹനാപകടം:മലയാളി യുവാവ് മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക