Image

കണ്ണൂര്‍ വിമാനത്താവളം: ഓഹരി സര്‍ട്ടിഫിക്കറ്റ്‌ വിതരണം തുടങ്ങി

Published on 22 August, 2012
കണ്ണൂര്‍ വിമാനത്താവളം: ഓഹരി സര്‍ട്ടിഫിക്കറ്റ്‌ വിതരണം തുടങ്ങി
അബൂദാബി: കണ്ണൂര്‍ വിമാനത്താവളത്തിലെ വ്യക്തിഗത ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങി. നേരത്തെ അപേക്ഷിച്ചവര്‍ക്കാണ്‌ സര്‍ട്ടിഫിക്കറ്റുകള്‍ അയക്കുന്നത്‌.
നേരത്തെ അപേക്ഷ നല്‍കിയ എല്ലാ പ്രവാസികള്‍ക്കും ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ നടപടി സ്വീകരിച്ചതായി കണ്ണൂര്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട്‌ പ്രമോഷന്‍ സൊസൈറ്റി (കിയാപ്‌സ്‌) വൃത്തങ്ങള്‍ പറഞ്ഞു.

ഓഹരി ലഭിക്കാന്‍ നേരത്തെ അപേക്ഷ നല്‍കിയവര്‍ പുതിയ നടപടിക്രമങ്ങള്‍ പാലിച്ച്‌ വീണ്ടും അപേക്ഷിക്കണമെന്നാണ്‌ നിര്‍ദേശം. ഇതുസംബന്ധിച്ച്‌ ഇവര്‍ക്ക്‌ ഈയിടെ അറിയിപ്പ്‌ നല്‍കിയിരുന്നു. പുതിയ മാതൃകയിലുള്ള അപേക്ഷാ ഫോം, വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ സഹിതമാണ്‌ ബന്ധപ്പെട്ട എല്ലാ വ്യക്തികള്‍ക്കും അറിയിപ്പ്‌ നല്‍കിയത്‌. ഇതോടൊപ്പം, ഇവര്‍ നേരത്തെ നല്‍കിയ അപേക്ഷയുടെ കൂടെയുള്ള ഡ്രാഫ്‌റ്റ്‌ കണ്ണൂര്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ (കിയാല്‍) ഓഫിസില്‍നിന്ന്‌ തിരിച്ചയക്കുകയും ചെയ്‌തു.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ കണ്ണൂര്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട്‌ പ്രമോഷന്‍ സൊസൈറ്റിക്ക്‌ അപേക്ഷ നല്‍കിയവര്‍ക്കാണ്‌ ഇപ്പോള്‍ ഓഹരി സര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്യുന്നത്‌. എന്നാല്‍, അപേക്ഷാ ഫോം അയച്ചുകൊടുത്ത പലരും ഇതുവരെ പൂരിപ്പിച്ച്‌ തിരിച്ചയച്ചില്ലെന്ന്‌ സൊസൈറ്റി വൃത്തങ്ങള്‍ പറഞ്ഞു. അതിനാല്‍, ഇവര്‍ എത്രയും വേഗം പുതിയ അപേക്ഷയും ആവശ്യമായ രേഖകളും അയക്കണം. ഇതിന്‌ നേരത്തെ അന്തിമ തിയതി നിശ്ചയിച്ചിരുന്നു. എങ്കിലും ഈ തിയതി കര്‍ശനമാക്കാത്ത സാഹചര്യത്തില്‍ ബാക്കിയുള്ളവര്‍ ഉടന്‍ പുതിയ അപേക്ഷ അയക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക