Image

സൗജന്യ മാതൃഭാഷ പഠന ക്ലാസ്‌ ശ്രദ്ധേയമായി

സലിം കോട്ടയില്‍ Published on 22 August, 2012
സൗജന്യ മാതൃഭാഷ പഠന ക്ലാസ്‌ ശ്രദ്ധേയമായി
കുവൈറ്റ്‌: കേരള ആര്‍ട്ട്‌ ലവേര്‍സ്‌ അസോസിയേഷന്‍ - കല കുവൈറ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു മാസക്കാലമായി നടന്നു വന്ന സൗജന്യ മാതൃഭാഷ പഠന ക്ലാസിലെ കുട്ടികള്‍ക്കായി ഫഹഹീല്‍ മേഖലയില്‍ ഭാഷ സമിതിയുടെയും ബാലവേദിയുടെയും ആഭിമുഖ്യത്തില്‍ നടന്ന മലയാള സദസ്‌ ഹൃദ്യമായി.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്‌. ആഘോഷ പരിപാടികള്‍ മാതൃഭാഷ മുഖ്യ രക്ഷാധികാരി ജോണ്‍ മാത്യു ഉദ്‌ഘാടനം ചെയ്‌തു. തീര്‍ത്തും കുട്ടികളാല്‍ നയിക്കപ്പെട്ട സ്വാതന്ത്ര്യ ദിന സമ്മേളനത്തില്‍ ബാലവേദി ഫഹഹീല്‍ മേഖല കണ്‍വീനര്‍ കുമാരി അനഘാ സിദ്ധിഖ്‌ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യദിന സന്ദേശവും ക്യാപ്‌റ്റന്‍ ലക്ഷ്‌മിയെ അനുസ്‌മരിച്ച്‌ ജോസഫ്‌ ജോബിയും മലയാള ഭാഷ പ്രതിജ്ഞ കുമാരി സ്‌നേഹ അനിലും അവതരിപ്പിച്ചു.

ഷെറിന്‍, സെന്‍സ അനില്‍ കുക്കിരി എന്നിവര്‍ ചേര്‍ന്ന്‌ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വാതന്ത്ര്യ സന്ദേശം സൗരവ്‌ ജ്യോതിദാസ്‌ നല്‍കി. തുടര്‍ന്ന്‌ കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനവും അരങ്ങേറി. ഭാഷാ പഠന ക്ലാസുകളിലെ കുട്ടികളുടെ കഴിവുകള്‍ മാറ്റുരച്ച കവിത ചൊല്ലല്‍, കഥ പറയല്‍, പത്ര വായനാ മത്സരം, എഴുത്ത്‌ മത്സരങ്ങള്‍ കുട്ടികളിലും രക്ഷിതാക്കളിലും ഏറെ ആവേശവും ആഹ്ലാദവും നല്‍കി.

ചടങ്ങിന്‌ ആശംസകള്‍ അര്‍പ്പിച്ച്‌ ഭാഷ സമിതി ജനറല്‍ കണ്‍വീനര്‍ ജെ. ആല്‍ബര്‍ട്ട്‌, കല കുവൈറ്റ്‌ ജനറല്‍ സെക്രട്ടറി സജി തോമസ്‌ മാത്യു, വനിതാവേദി ജനറല്‍ സെക്രട്ടറി ശ്യാമള്‍ നാരായണന്‍, ബാലവേദി രക്ഷാധികാരി പി.ആര്‍.ബാബു എന്നിവര്‍ പ്രസംഗിച്ചു. ഭാഷ സമിതി മേഖല കണ്‍വീനര്‍ അനില്‍ കുക്കിരി മേഖല റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. രഖീല്‍ കെ.മോഹന്‍ദാസ്‌ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിനു അഭിജിത്ത്‌ എസ്‌. നായര്‍ സ്വാഗതവും ചേതന്‍ രാജേഷ്‌ നന്ദിയും പറഞ്ഞു.

ആഘോഷ പരിപാടികള്‍ക്ക്‌ ജി.സനല്‍കുമാര്‍, ജെയിംസ്‌, ടി.ആര്‍.സുധാകരന്‍, ഹരീഷ്‌ കാവുമ്പായി, നോബി ആന്റണി, സജീവ്‌ അബ്രഹാം, സുദര്‍ശനന്‍, കെ.പി. പൗലോസ്‌, ജ്യോതിദാസ്‌, സലീല്‍ ഉസ്‌മാന്‍, സുനില്‍, ജിജോ, ദിനേശ്‌കുമാര്‍, ടി.വി. ഹിക്‌മത്‌ എന്നിവര്‍ നേതൃത്വം നല്‍കി.
സൗജന്യ മാതൃഭാഷ പഠന ക്ലാസ്‌ ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക