Image

മാര്‍ത്തോമാ ഭദ്രാസന സുവിശേഷനിധി സ്‌തോത്രകാഴ്‌ച്ച ആഗസ്‌റ്റ്‌ 14-ന്‌ നടത്തും

ആന്‍ഡ്രൂസ്‌ അഞ്ചേരി Published on 07 August, 2011
മാര്‍ത്തോമാ ഭദ്രാസന സുവിശേഷനിധി സ്‌തോത്രകാഴ്‌ച്ച ആഗസ്‌റ്റ്‌ 14-ന്‌ നടത്തും
മാര്‍ത്തോമാ സഭ സുവിശേഷവേലയുടെപ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷംതോറും നടത്തിവരാറുള്ള സുവിശേഷനിധി സ്‌തോത്രകാഴ്‌ച്ച സഭയുടെ നോര്‍ത്ത്‌ അമേരിക്ക യൂറോപ്പ്‌ ഭദ്രാസനം ഓഗസ്‌റ്റ്‌ 14-ന്‌ നടത്തുന്നു. സ്‌തോത്രകാഴ്‌ച്ചയില്‍കൂടി അന്നേ ദിവസം ലഭിക്കുന്ന പണമാണ്‌ ഭദ്രാസനം ഏറെറടുത്തു നടത്തുന്ന മെക്‌സിക്കോ മിഷന്‍, നേററീവ്‌ അമേരിക്കന്‍ മിഷന്‍, നേബര്‍ഹുഡ്‌ മിഷന്‍, മുതലായ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്നത്‌.

ഓഗസ്‌റ്റ്‌ 14-ന്‌ ഭദ്രാസനത്തിലെഎല്ലാഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകളും സുവിശേഷനിധി സ്‌തോത്രകാഴ്‌ച്ച ശേഖരണവും നടത്തണമെന്നും ഇടവക ജനങ്ങള്‍ എല്ലാവരും ഉദാരസംഭാവനകള്‍ നല്‍കി സഭയുടെ സുവിശേഷ ദൗത്യത്തില്‍ പങ്കാളികള്‍ ആകണമെന്നും ഭദ്രാസനാധിപന്‍ റവ.ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ ഉദ്‌ബോധിപ്പിച്ചു.
മാര്‍ത്തോമാ ഭദ്രാസന സുവിശേഷനിധി സ്‌തോത്രകാഴ്‌ച്ച ആഗസ്‌റ്റ്‌ 14-ന്‌ നടത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക