Image

ഓള്‍ ഓസ്‌ട്രേലിയ വടംവലി: ചേംസൈഡിന് ഹാട്രിക്

തോമസ് ടി. ഓണാട്ട്‌ Published on 21 August, 2012
ഓള്‍ ഓസ്‌ട്രേലിയ വടംവലി: ചേംസൈഡിന് ഹാട്രിക്
ബ്രിസ്ബന്‍: കൈരളി ബ്രിസ്ബന്‍ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ ചേംസൈഡ് സ്‌പൈക്കേഴ്‌സ് വീണ്ടും ജേതാക്കളായി. നാലാമത് ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാംതവണയും ജേതാക്കളായി ചേംസൈഡ് കൈരളി എവര്‍റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടു.

അനര്‍ലി സ്‌കൗട്ട് മൈതാനിയില്‍ നടന്ന മത്സരത്തില്‍ കൈരളി ടൈഗേഴ്‌സിന്റെ ഇരു ടീമുകളേയും ചേംസൈഡ് പരാജയപ്പെടുത്തി. ജയ്‌മോന്‍ തോമസ് ക്യാപ്റ്റനായ ടീമില്‍ ജീവന്‍ വിന്‍സെന്റ്, ഷൈജു തോമസ്, വിനു ജോര്‍ജ്, ടോമി മാത്യു, ഷാജി ജോസഫ് കണ്ണമ്പുഴ, അജയ് വേണുഗോപാല്‍, സല്‍ജന്‍ ജോണ്‍ കുന്നംകോട്ട് എന്നിവരടങ്ങിയതാണ് ടീം. ടോമി സെബാസ്റ്റ്യനാണ് കോച്ച്. 



ഓള്‍ ഓസ്‌ട്രേലിയ വടംവലി: ചേംസൈഡിന് ഹാട്രിക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക