Image

കാമറാമാന്‍ രാമചന്ദ്രബാബു സംവിധായകനാകുന്നു

Published on 21 August, 2012
കാമറാമാന്‍ രാമചന്ദ്രബാബു സംവിധായകനാകുന്നു
തിരുവനന്തപുരം: പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു, ദിലീപ് നായകനാകുന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക്. 'മാന്ത്രിക താക്കോല്‍' എന്നു പേരിട്ട ത്രീഡി സിനിമയിലൂടെയാണ് ഇദ്ദേഹം സംവിധായകനാകുന്നത്. വര്‍ഷങ്ങളോളം നടത്തിയ പഠനത്തിനും തയാറെടുപ്പുകള്‍ക്കും ശേഷമാണ് ഈ ത്രീഡി ചിത്രം സംവിധാനം ചെയ്യുന്നതെന്ന് രാമചന്ദ്രബാബു പറഞ്ഞു. 

വിദേശ സാങ്കേതിക വിദഗ്ധരും ചിത്രത്തില്‍ സഹകരിക്കും. ത്രീഡിയുടെ സാധ്യത തിയേറ്ററുകളില്‍ മാത്രമല്ല ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ത്രീമാനത്തില്‍ത്തന്നെ ആസ്വദിക്കാന്‍ കഴിയുംവിധമാണ് ചിത്രമൊരുക്കുന്നത്. സനല്‍ തോട്ടമാണ് നിര്‍മാണം. ഒരു മാന്ത്രികന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മാന്ത്രിക രംഗങ്ങള്‍ ചിത്രീകരിക്കുന്നത് മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെയും സംഘത്തിന്റെയും മേല്‍നോട്ടത്തിലാണ്.

പൂനാഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ജോണ്‍ എബ്രഹാമിന്റെ ' വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ ' എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചുകൊണ്ട് ഛായാഗ്രഹണരംഗത്തെത്തിയ രാമചന്ദ്രബാബു 150ലേറെ മലയാളസിനിമകള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. ആദ്യ സിനിമാസ്‌കോപ്പ് ചിത്രമായ ' അലാവുദീനും അത്ഭുതവിളക്കും ', ആദ്യ 70 എം.എം. സിനിമയായ 'പടയോട്ടം ' എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവായിരുന്നു.

കാമറാമാന്‍ രാമചന്ദ്രബാബു സംവിധായകനാകുന്നുകാമറാമാന്‍ രാമചന്ദ്രബാബു സംവിധായകനാകുന്നുകാമറാമാന്‍ രാമചന്ദ്രബാബു സംവിധായകനാകുന്നുകാമറാമാന്‍ രാമചന്ദ്രബാബു സംവിധായകനാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക