Image

സഞ്‌ജീവ്‌ അറോറ ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

Published on 21 August, 2012
സഞ്‌ജീവ്‌ അറോറ ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍
ദോഹ: ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ സഞ്‌ജീവ്‌ അറോറ ബുധനാഴ്‌ച ചുമതലയേല്‍ക്കും. ഇന്ത്യന്‍ അംബാസഡറായിരുന്ന ദീപാ ഗോപാലന്‍ വാധ്വ ഖത്തറിലെ കാലാവധി പൂര്‍ത്തിയാക്കി ജപ്പാനിലേക്ക്‌ സ്ഥലം മാറിപ്പോയ ഒഴിവിലാണ്‌ പഞ്ചാബ്‌ സ്വദേശിയായ സഞ്‌ജീവ്‌ അറോറ നിയമിതനായത്‌.

ബുധനാഴ്‌ച അംബാസഡര്‍ ചുമതലയേറ്റെടുക്കുമെന്ന്‌ ഫസ്റ്റ്‌ സെക്രട്ടറിയും ചാര്‍ജ്‌ ഡി അഫയേഴ്‌സുമായ പി.എസ്‌ ശശികുമാര്‍ അറിയിച്ചു.

1959ല്‍ ജനിച്ച സഞ്‌ജീവ്‌ ബി.എ (ഹോണേഴ്‌സ്‌), എം.ബി.എ എന്നിവ പൂര്‍ത്തിയാക്കിയ ശേഷം1984ലാണ്‌ ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ ചേര്‍ന്നത്‌. 2008 നവംബര്‍ മുതല്‍ ഹൂസ്റ്റണില്‍ കോണ്‍സുല്‍ ജനറലായി സേവനമനുഷ്‌ഠിച്ചുവരികയാണ്‌. വിവിധ ഇന്ത്യന്‍ എംബസികളിലും വിദേശകാര്യവകുപ്പിലുമായി സെക്കന്‍റ്‌ സെക്രട്ടറി (കെയ്‌റോ), സെക്കന്‍റ്‌ സെക്രട്ടറി/കോണ്‍സുല്‍ (ജിദ്ദ), അണ്ടര്‍ സെക്രട്ടറി (ന്യൂദല്‍ഹി), അണ്ടര്‍ സെക്രട്ടറി/ഡെപ്യൂട്ടി സെക്രട്ടറി (ന്യൂഡല്‍ഹി), ഫസ്റ്റ്‌ സെക്രട്ടറി/കോണ്‍സുലര്‍ (ബോണ്‍), കോണ്‍സുലര്‍ (കൊളംബോ, പ്രാഗ്‌), സാമ്പത്തികകാര്യ വകുപ്പില്‍ ഡെപ്യൂട്ടേഷനില്‍ ഡയറക്ടര്‍/ജോയിന്‍റ്‌ സെക്രട്ടറി (ന്യൂഡല്‍ഹി), ഏഷ്യ പസഫിക്‌ സെന്‍റര്‍ ഫോര്‍ സെക്യൂരിറ്റി സ്റ്റഡീസില്‍ ഫെല്ലോ (ഹോണോലുലു), ജോയിന്‍റ്‌ സെക്രട്ടറിയു.എന്‍.പി (ന്യൂദല്‍ഹി) എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഛായയാണ്‌ സഞ്‌ജീവ്‌ അറോറയുടെ ഭാര്യ. രണ്ട്‌ മക്കളുണ്ട്‌.
സഞ്‌ജീവ്‌ അറോറ ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക