Image

ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാക്കും: അഡ്വ. കെ. ശിവദാസന്‍ നായര്‍ എഎല്‍എ

Published on 21 August, 2012
ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാക്കും: അഡ്വ. കെ. ശിവദാസന്‍ നായര്‍ എഎല്‍എ
ദുബായ്‌: വിവാദങ്ങള്‍ക്ക്‌ അറുതി വരുത്തി ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ ആത്മാര്‍ഥമായി പ്രയത്‌നിക്കുമെന്ന്‌ അഡ്വ. കെ. ശിവദാസന്‍ നായര്‍ എഎല്‍എ.

ദുബായ്‌ ഒഐസിസി സംഘടിപ്പിച്ച ഈദ്‌ സംഗമം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനു മുന്‍തൂക്കം നല്‍കി ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഉമ്മന്‍ചാണ്‌ടി സര്‍ക്കാര്‍, പ്രവാസികളുടെ പ്രശ്‌നങ്ങളിലും അതീവ താത്‌പര്യമെടുക്കുന്നുണെ്‌ടന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു. കെപിസിസിയുടെ ഒഐസിസി അംഗത്വ കാര്‍ഡുകളുടെ നാലാംഘട്ട വിതരണം പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തകര്‍ക്ക്‌ അദ്ദേഹം നടത്തി.

ചടങ്ങില്‍ എന്‍.ആര്‍ മായിന്‍ അധ്യക്ഷത വഹിച്ചു. എന്‍.പി. രാമചന്ദ്രന്‍, സി. മോഹന്‍ ദാസ്‌, ജേക്കബ്‌ ജോര്‍ജ്‌, റെജി താഴമണ്‍, ബാബു പീതാംബരന്‍, ജോണ്‍ തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.
ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാക്കും: അഡ്വ. കെ. ശിവദാസന്‍ നായര്‍ എഎല്‍എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക