Image

ഫ്‌ളൈ വേള്‍ഡ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉദ്ഘാടനം ചെയ്തു

ജോസ് എം. ജോര്‍ജ്‌ Published on 20 August, 2012
ഫ്‌ളൈ വേള്‍ഡ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉദ്ഘാടനം ചെയ്തു
ബ്രിസ്‌ബെയിന്‍: ഫ്‌ളൈ വേള്‍ഡ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ഓസ്‌ട്രേലിയയിലെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എഎല്‍എ ഉദ്ഘാടനം ചെയ്തു. ഒഐസിസി ഓസ്‌ട്രേലിയയുടെ മെല്‍ബണിലെ ഓണാഘോഷങ്ങളിലും ഒഐസിസിയുടെ ബ്രിസ്‌ബെയിന്‍ കമ്മിറ്റിയുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കാനെത്തിയതായിരുന്നു വിഷ്ണുനാഥ് എംഎല്‍എ. 

ഓസ്‌ട്രേലിയയിലെ മലയാളികള്‍ക്കായി ആരംഭിച്ച സംരംഭത്തിന് കുറഞ്ഞ നിരക്കില്‍ നാട്ടിലേയ്ക്കുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. 21 മുതല്‍ എമിറേറ്റ്‌സിന്റെ പുതിയ നിരക്കുകളും സിഡ്‌നിയില്‍നിന്നും സ്‌പെഷല്‍ നിരക്കുകളും ലഭ്യമാണ്.

വിമാന ടിക്കറ്റിനു പുറമെ ഹോളിലാന്‍ഡ് പാക്കേജുകളും ദുബായ്, സിംഗപ്പൂര്‍, മലേഷ്യ ട്രാന്‍സിറ്റ് വീസ ടൂര്‍ പാക്കേജുകളും ഫ്‌ളൈ വേള്‍ഡ് ഉടമകള്‍ വാഗ്ദാനം ചെയ്യുന്നു. ദുബായിലേക്ക് പോകുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വീസ ലഭ്യമാക്കുന്ന സംവിധാനവും കമ്പനി വാക്താക്കള്‍ ഉറപ്പു നല്‍കുന്നുണ്ട്. എയര്‍ലൈന്‍ ഓഫറുകള്‍ ഇമെയിലില്‍ ലഭിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.www.flyworldaustralia.com എന്ന മെയിലിലോ അല്ലെങ്കില്‍ റോണി ജോസഫ് 0413914089, 0411070043 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണ്. 


ഫ്‌ളൈ വേള്‍ഡ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക