ഡാളസ്: കാല്‍വറി പെന്തക്കോസ്ത് സഭ (ഐ.പി.സി) പണികഴിപ്പിച്ച ഹാളിന്റെ
സമര്‍പ്പണവും സ്തോത്ര ശുശ്രൂഷയും ജൂലൈ 23-ന് ശനിയാഴ്ച പകല്‍ അനുഗ്രഹപ്രദമായി
നടന്നു. ബ്രദര്‍ കെ.ഐ. ജോണിന്റേയും, സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ വീയപുരം
ജോര്‍ജുകുട്ടിയുടേയും പ്രാര്‍ത്ഥനയോടും ദൈവജനങ്ങളുടെ പാട്ടോടും
സ്തുതിസ്തോത്രങ്ങളോടും എല്ലാവരും ആരാധനാലയത്തില്‍ പ്രവേശിച്ചു. ബ്രദര്‍
അച്ചന്‍കുഞ്ഞ് കപ്പമാംമൂട്ടില്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. പാസ്റ്റര്‍ എം.എസ്.
ഏബ്രഹാം സങ്കീര്‍ത്തനം വായിച്ചു.
ഡാളസില്‍ നിന്നും സമീപ പട്ടണങ്ങളായ
ഹൂസ്റ്റണ്‍, ഒക്കലഹോമ, കൂടാതെ ഇന്ത്യയില്‍ നിന്നും അനേകര്‍ സംബന്ധിച്ചിരുന്നു.
സ്ഥലം സഭയ്ക്കുവേണ്ടി പാസ്റ്റര്‍ വി.റ്റി. തോമസും, സിസ്റ്റര്‍ സൂസന് ജോര്‍ജും,
പാസ്റ്റര്‍ ഷിബു തോമസ് (ശാരോണ്‍), പാസ്റ്റര്‍ കെ.സി. ജോണ്‍ (എ.ജി), പാസ്റ്റര്‍
റ്റി. തോമസ് (ചര്‍ച്ച് ഓഫ് ഗോഡ്), പാസ്റ്റര്‍ റോയി മാത്യു (ഡാളസ് ചര്‍ച്ച്
പ്രെയര്‍ കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ ജോണ്‍ ചാക്കോ (ഐ.പി.സി മിഡ്വെസ്റ്റ്
റീജിയന് പ്രസിഡന്റ്), ബ്രദര്‍ സി.വി. മാത്യു (ഗുഡ്ന്യൂസ് ചീഫ് എഡിറ്റര്‍),
സാംകുട്ടി ചാക്കോ, പാസ്റ്റര്‍ ബേബി വര്‍ഗീസ് (ഐ.പി.സി ജനറല്‍ വൈസ് പ്രസിഡന്റ്)
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പാസ്റ്റര്‍ വീയപുരം ജോര്‍ജുകുട്ടി
സമര്‍പ്പണം നിര്‍വ്വഹിച്ചു. ബില്‍ഡിംഗ് കോര്‍ഡിനേറ്റര്‍ ബ്രദര്‍ എം.എസ്. ജോണ്‍
ബില്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബില്‍ഡിംഗ് ട്രഷറര്‍ റെജി
ജോണ്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞു. സൈമണ്‍
സ്കറിയ സ്വാഗതവും, പ്രസാദ് കപ്പമാംമൂട്ടില്‍ നന്ദിയും പറഞ്ഞു. ഫിന്നി ജോണ്‍
(ഇംഗ്ലീഷ്), ഷാജി വിളയില്‍ (മലയാളം) എന്നിവര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം
നല്കി. പാസ്റ്റര്‍ തോമസ് കോശി സമാപന പ്രാര്‍ത്ഥന നടത്തി.
ഡാളസ്
കൗണ്ടിയില്‍ റിച്ചാര്ഡ്സണ് പട്ടണത്തില്‍ മൂന്നര ഏക്കര്‍ സ്ഥലത്ത് ഏകദേശം 18
ലക്ഷം ഡോളര്‍ മുടക്കിയാണ് ആരാധനാലയം പണിതത്. കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.cpcdallas.org. എസ്.പി. ജയിംസ് അറിയിച്ചതാണിത്.