Image

പ്രിന്‍സ്‌ ഹോള്‍ഡിംഗ്‌ ദക്ഷിണേന്ത്യയില്‍ ഐടി ബിസിനസ്‌ പാര്‍ക്കുകളും ലൈഫ്‌ സ്‌പേസും ഒരുക്കുന്നു

Published on 20 August, 2012
പ്രിന്‍സ്‌ ഹോള്‍ഡിംഗ്‌ ദക്ഷിണേന്ത്യയില്‍ ഐടി ബിസിനസ്‌ പാര്‍ക്കുകളും ലൈഫ്‌ സ്‌പേസും ഒരുക്കുന്നു
കൊച്ചി: പ്രവാസി ഇന്ത്യക്കാരുടെ ദുബായ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ്‌ കണ്‍സോര്‍ഷ്യം ആന്‍ഡ്‌ ഇക്വറ്റി ഹോള്‍ഡിംഗ്‌ ലിമിറ്റഡ്‌ (പ്രിന്‍സ്‌ ഹോള്‍ഡിംഗ്‌) കേരളത്തില്‍ ഐടി, ഐടി അനുബന്ധ സേവനങ്ങളുടെ ബിസിനസ്‌ പാര്‍ക്കുകളും ലൈഫ്‌ സ്‌പേസുകളുമായി പ്രിന്‍സ്‌ ഗേറ്റ്‌സ്‌ എന്ന പേരില്‍ വന്‍കിട നിക്ഷേപപദ്ധതികള്‍ക്ക്‌ തുടക്കമിടുന്നു.

റിവേഴ്‌സ്‌ ബ്രെയ്‌ന്‍ ഡ്രെയ്‌നിലൂടെ ലോകത്ത്‌ ഇന്ന്‌ ലഭ്യമായ ഏറ്റവും നൂതനമായ സാങ്കേതിവിദ്യകളും വിജ്ഞാനവും ഇന്ത്യയിലെത്തിക്കുകയാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.

നൂറ്‌ ഏക്കര്‍ വിസ്‌തൃതിയില്‍ രണ്‌ടായിരം കോടിയിലേറെ രൂപ ചെലവില്‍ പ്രിന്‍സ്‌ ഗേറ്റ്‌സ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതുവഴി രണ്‌ടായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും.

ഒരു സ്‌പെഷല്‍ ബിസിനസ്‌ സോണ്‍, സാങ്കേതിവിദ്യ, നൂതനാശയങ്ങള്‍ എന്നിവയ്‌ക്കുള്ള ഒരു സെന്റര്‍ ഫോര്‍ എക്‌സലന്‍സ്‌, എഡ്യൂക്കേഷന്‍ സോണ്‍, ക്ലബുകള്‍, സ്‌പാ, സര്‍വീസ്‌ അപ്പാട്ടുമെന്റുകള്‍ എന്നിവയുള്‍പ്പെട്ട ഹോസ്‌പിറ്റാലിറ്റി സോണ്‍, ഹെല്‍ത്ത്‌ കെയര്‍ സോണ്‍, എന്‍ആര്‍ഐ ഫെസിലിറ്റേഷന്‍ സെന്റര്‍, സ്‌പോര്‍ട്‌സ്‌ അക്കാഡമി, റീട്ടെയില്‍ സ്‌ട്രിപ്പ്‌ മാള്‍, മള്‍ട്ടിപ്ലെക്‌സ്‌, ഫുഡ്‌ കോര്‍ട്ട്‌, ലൈബ്രറി എന്നിവയടങ്ങുന്ന സോണ്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, വില്ലകള്‍ തുടങ്ങിയവ പ്രിന്‍സ്‌ ഗേറ്റ്‌സ്‌ പദ്ധതികളുടെ പ്രത്യേകതയാണെന്ന്‌ അബുദാബിയിലെ യുഎഇയുടെ മേഖല റൂളേഴ്‌സ്‌ ഓഫീസിന്റെ സിഎഫ്‌ഒയും സിഒഒയുമായ സെബാസ്റ്റ്യന്‍ ജോസഫ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രിന്‍സ്‌ ഹോള്‍ഡിംഗ്‌ ദക്ഷിണേന്ത്യയില്‍ ഐടി ബിസിനസ്‌ പാര്‍ക്കുകളും ലൈഫ്‌ സ്‌പേസും ഒരുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക