Image

സമസ്‌ത സല്‍മാനിയ ഏരിയ ഇഫ്‌താര്‍ സംഗമം സംഘടിപ്പിച്ചു

Published on 20 August, 2012
സമസ്‌ത സല്‍മാനിയ ഏരിയ ഇഫ്‌താര്‍ സംഗമം സംഘടിപ്പിച്ചു
മനാമ: സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ കീഴില്‍ സല്‍മാനിയ ആശുപത്രിക്കു പിന്‍വശത്തു പ്രവര്‍ത്തിക്കുന്ന സല്‍മാനിയ സമസ്‌താലയത്തില്‍ ഇഫ്‌ത്താര്‍ സംഗമം സംഘടിപ്പിച്ചു. സമസ്‌ത കേന്ദ്ര കമ്മിറ്റി നേതാക്കള്‍ക്കും വിവിധ ഏരിയ പ്രതിനിധികള്‍ക്കും പുറമെ വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്തു.

സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി റമദാന്‍ സന്ദേശം നല്‍കി. ബഹ്‌റൈന്‍ സമസ്‌ത ജനറല്‍ സെക്രട്ടറി എസ്‌.എം അബ്‌ദുള്‍ വാഹിദ്‌, ഉബൈദുള്ള റഹ്‌മാനി, കെ.എം.എസ്‌ മൗലവി, ഇബ്‌റാഹീം മൗലവി, ഷഹീര്‍ കാട്ടാമ്പള്ളി, ഹാശിം കോക്കല്ലൂര്‍, ഷറഫുദ്ധീന്‍ മാരായമംഗലം, മൗസല്‍ മൂപ്പന്‍ തിരൂര്‍, മന്‍സൂര്‍, സലാം, ഉവൈസ്‌ കൊയിലാണ്‌ടി എന്നിവര്‍ പ്രസംഗിച്ചു.
സമസ്‌ത സല്‍മാനിയ ഏരിയ ഇഫ്‌താര്‍ സംഗമം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക