Image

നന്ദി, ആശംസകളും: സണ്ണി പൗലോസ്

സണ്ണി പൗലോസ്, ചെയര്‍മാന്‍, ഫോമാ കണ്‍വന്‍ഷന്‍ അറ്റ് സീ, 2012. Published on 18 August, 2012
നന്ദി, ആശംസകളും: സണ്ണി പൗലോസ്
പ്രവാസിമലയാളികളുടെ ചരിത്രത്തില്‍ അവിസ്മരണീയ സംഭവമായി മാറിയ ഫോമാ കണ്‍വന്‍ഷന്‍ അറ്റ് സീ 2012 വിജയകരമാക്കിയ എല്ലാവര്‍ക്കും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ എനിക്കുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ.
ഹ്രസ്വമായ കാലയളവു കൊണ്ട്് പല ദീര്‍ഘകാലപദ്ധതികള്‍ക്കും തുടക്കം കുറിച്ച ഫോമ ഇന്ന് അമേരിക്കന്‍മലയാളികളുടെ ഏറ്റവും വലിയ ദേശീയസംഘടനയാണെന്ന് നിസ്സംശയം പറയാം. മറ്റ് സംഘടനകളില്‍നിന്നും വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കുന്ന ഫോമായുടെ നയവും കാഴ്ചപ്പാടും ഏറെ ജനപ്രീതി നേടിയിരിക്കുന്നു. ആയിരക്കണക്കിന് അമേരിക്കന്‍മലയാളികളെ ഒത്തൊരുമിപ്പിച്ച് കാര്‍ണിവല്‍
ഗ്ലോറിയില്‍ അരങ്ങേറിയ മൂന്നാം ദേശീയസമ്മേളനവും ഇതിന് തെളിവാണ്.
ഈ സമ്മേളനത്തിന്റെ വിജയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളുമുണ്ട്. അവരില്‍ ചിലരെയെങ്കിലും പരസ്യമായി അനുമോദിക്കേണ്ടത് അത്യാവശ്യമെന്ന് തോന്നിയതിനാലാണ് ഈ കുറിപ്പ്.
സ്ഥാപകനേതാക്കളുടെ പാത പിന്തുടര്‍ന്നുകൊണ്ട് പല നൂതനമായ പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കിയ ഫോമാ പ്രസിഡണ്ട് ബേബി ഊരാളില്‍, സെക്രട്ടറി ബിനോയ് തോമസ്, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ് എന്നിവരടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മറ്റി ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു. ഇവരുടെ നിശ്ചയദാര്‍ഢ്യവും കഠിനധ്വാനവുമാണ് ഫോമായുടെ രണ്ടുവര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനത്തിനു പിന്നില്‍. ഇങ്ങനെയൊരു ടീമിനോടൊത്ത് പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതില്‍ എനിക്കേറെ അഭിമാനമുണ്ട്.
കണ്‍വന്‍ഷന് ഒരുവര്‍ഷം മുമ്പുതന്നെ വിവിധകമ്മറ്റികള്‍ രൂപീകരിക്കുകയും, ഒരോ കമ്മറ്റിയിലേക്കും അനുയോജ്യരായവരെ തെരഞ്ഞെടുക്കുകയും ചെയ്തു എന്നതാണ് ഈ കണ്‍വന്‍ഷന്റെ വിജയത്തിന് വഴിതെളിച്ച പ്രധാന വസ്തുത. കണ്‍വന്‍ഷന്‍ കണ്‍വീനറായ സജി ഏബ്രഹാം, കോ ചെയേഴ്‌സ് ആയ ജോസി കുരിശുങ്കല്‍, സജീവ് വേലായുധന്‍, ലോണാ ഏബ്രഹാം എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. കൂടാതെ
ഓരോ കമ്മറ്റിയിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച എല്ലാ മാന്യവ്യക്തികളെയും ഞാന്‍ കൃതജ്ഞതൃയാടെ സ്മരിക്കുന്നു.
ആറു ദിവസം നമ്മോടൊത്ത് യാത്ര ചെയ്ത്, മീറ്റിംഗുകളും സെമിനാറുകളും വിജ്ഞാനപ്രദമാക്കിയതോടൊപ്പം സ്വതസിദ്ധമായ നര്‍മ്മശൈലിയാല്‍ നമ്മെ രസിപ്പിക്കുകയും ചെയ്ത മൂന്ന് മഹല്‍വ്യക്തികളുടെ സാന്നിദ്ധ്യം ഈ കണ്‍വന്‍ഷന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ടായിരുന്നു: മുന്‍ ചീഫ് സെക്രട്ടറി ഡോ. ബാബു പോള്‍
ഐ.എ.എസ്, മുന്‍ അംബാസഡര്‍ ശ്രീ ടി.പി ശ്രീനിവാസന്‍, ഡോ. എം.വി പിള്ള. എല്ലാ അമേരിക്കന്‍മലയാളികളും സ്വന്തമെന്നുകരുതി അഭിമാനിക്കുന്ന ഈ മഹാപ്രതിഭകള്‍ ഈശ്വരന്‍ നമുക്ക് കനിഞ്ഞനുഗ്രഹിച്ചുനല്‍കിയ വരദാനമാണ്. വരുംകണ്‍വന്‍ഷനുകളിലും ഇവരുടെ മഹനീയസാന്നിദ്ധ്യമുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. കൂടാതെ മുന്‍ എം.എല്‍.എ എം മുരളി, പത്രപ്രവര്‍ത്തകനായ സന്തോഷ് ജോര്‍ജ്, ഫിലിം പ്രൊഡ്യൂസര്‍ സാബു ചെറിയാന്‍, ഉദ്ഘാടനം നിര്‍വഹിച്ച
അംബാസഡര്‍ ശ്രീമതി നിരുപമാ റാവു, മറ്റ് മുഖ്യധാരാനേതാക്കള്‍ എന്നിവര്‍ക്കെല്ലാം ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകള്‍.
കണ്‍വന്‍ഷന്‍ അറ്റ് സീ സാധ്യമാക്കിയ ഗ്രാന്റ് സ്‌പോണ്‍സേഴ്‌സ്, സ്‌പോണ്‍സേഴ്‌സ്, സൂവനീറിലേക്ക് പരസ്യവും കലാസൃഷ്ടികളും തന്ന് സഹായിച്ചവര്‍, യഥാസമയം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകര്‍… നീണ്ടുപോകുന്നു അനുമോദനവും കൃതജ്ഞതയും അര്‍പ്പിക്കേണ്ടവരുടെ നിര.
എല്ലാറ്റിലുമുപരി, ഈ സമ്മേളനത്തിന് കുടുംബാംഗങ്ങളൊത്തുള്ള ഒരു ഉല്ലാസയാത്രയുടെ പ്രതീതി നല്‍കിയ ഇതില്‍ പങ്കെടുത്ത എല്ലാ മലയാളികളോടും എന്റെ വ്യക്തിപരമായ സ്‌നേഹവും നന്ദിയും അറിയിക്കട്ടെ.
തീര്‍ത്തും നിഷ്പക്ഷമായ ഒരു ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഫോമായുടെ പുതിയ സാരഥികള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. ഒരു കണ്‍വന്‍ഷന്‍ സംഘടന മാത്രമല്ല എന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞ ഫോമായെ കൂടുതല്‍ ഔന്നത്യങ്ങളിലേക്ക് കൊണ്ടുപോകുവാന്‍ ജോര്‍ജ് മാത്യു, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്
ടീമിനൊപ്പം നമുക്കും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാം. വ്യക്തിതാല്‍പര്യങ്ങള്‍ക്കതീതമായി ഒരു സമൂഹത്തിന്റെ നന്മയെ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ ഭാഗവാക്കാകുന്നതില്‍ അഭിമാനിക്കുന്നതോടൊപ്പം, മലയാളിസംഘടനകളില്‍നിന്നും അകന്നു നില്‍ക്കുന്ന ലക്ഷക്കണക്കിന് മലയാളികളെ ഫോമായുടെ കുടക്കീഴിനുള്ളില്‍ കൊണ്ടുവരാനും നമുക്ക് യത്‌നിക്കാം.
കാര്‍ണിവല്‍ ഗ്ലോറിയിലെ ഉല്ലാസകരമായ ദിവസങ്ങള്‍ എല്ലാവരുടെയും മധുരസ്മരണകളില്‍ ഏറെ നാള്‍
തങ്ങിനില്‍ക്കട്ടെ.
സസ്‌നേഹം, സണ്ണി
നന്ദി, ആശംസകളും: സണ്ണി പൗലോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക