Image

ജിദ്ദയില്‍ മന്ത്രി അബ്ദുറബ്ബിന് ദേഹപരിശോധന

Published on 18 August, 2012
ജിദ്ദയില്‍ മന്ത്രി അബ്ദുറബ്ബിന് ദേഹപരിശോധന
ജിദ്ദ:സൗദി സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്ന കേരളാ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന് ജിദ്ദ വിമാനത്താവളത്തില്‍ ദേഹപരിശോധന. കഴിഞ്ഞ ഏതാനും നാള്‍ മക്കയിലും മദീനയിലും ജിദ്ദയിലുമായി ചെലവഴിച്ച മന്ത്രി അബ്ദുറബ്ബ് ബുധനാഴ്ച അര്‍ധരാത്രിയാണ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലൂടെ റിയാദ് വഴിയുള്ള ഫ്‌ളൈറ്റിന് നാട്ടിലേക്ക് തിരിച്ചത്. 

കേരളീയ പരമ്പരാഗത വസ്ത്രമായ മുണ്ടായിരുന്നു മന്ത്രിയുടെ വേഷം. മടക്കയാത്രയിലെ സുരക്ഷാ പരിശോധന ഘട്ടമാണ് മന്ത്രിക്ക് പ്രയാസകരമായത്. ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം മന്ത്രി അബ്ദുറബ്ബ് നിരവധി തവണ കടന്നുവന്നപ്പോഴെല്ലാം യന്ത്രം ബീപ്പ് ശബ്ദം പുറപ്പെടുവിച്ചു. ഇത് പല തവണ ആവര്‍ത്തിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ മന്ത്രിയെ കാര്യമായി പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

മന്ത്രി ധരിച്ചിരുന്ന മുണ്ടിന്റെ കസവ് കരയാണ് സുരക്ഷാ പരിശോധനയില്‍ ശബ്ദമുണ്ടാവുന്നതിനിടയാക്കിയത്. ഇതിലെ ലോഹപദാര്‍ഥങ്ങള്‍ അപകടകരമായ വസ്തുക്കളായാണ് സുരക്ഷാ യന്ത്രം കാണിക്കുക. പരിശോധനകള്‍ക്കുശേഷം രാത്രി രണ്ട് മണിയോടെ മന്ത്രി നാട്ടിലേക്ക് പറന്നു.

ജിദ്ദയില്‍ മന്ത്രി അബ്ദുറബ്ബിന് ദേഹപരിശോധന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക