Image

'താപ്പാന' തിയ്യറ്ററുകളിലേക്ക്

Published on 18 August, 2012
'താപ്പാന' തിയ്യറ്ററുകളിലേക്ക്
കുടുംബസദസ്സുകളെ ലക്ഷ്യമിട്ട് 'താപ്പാന' തിയേറ്ററുകളിലേക്ക്. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിച്ച് ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. 'എല്‍സമ്മ എന്ന ആണ്‍കുട്ടി'ക്കു ശേഷം തിരക്കഥാകൃത്ത് എം. സിന്ധുരാജ് എഴുതിയ 'താപ്പാന' ജയിലില്‍ നിന്ന് ഒരേസമയിറങ്ങിയ രണ്ട് അപരിചിതരുടെ കഥയാണ് പറയുന്നത്. പൂര്‍ണമായും കുടുംബപ്രേക്ഷകരെ മുന്നില്‍ കണ്ടുകൊണ്ടാണ് 'താപ്പാന'യുടെ തിരക്കഥയൊരുക്കിയിരിക്കുന്നതെന്ന് സിന്ധുരാജ് പറയുന്നു. 

ചാര്‍മിയാണ് ചിത്രത്തിലെ നായിക. വിജയരാഘവന്‍, മുരളീകൃഷ്ണന്‍, സുേരഷ് കൃഷ്ണ, സാദിഖ്, അനില്‍ മുരളി, മാള അരവിന്ദന്‍, വിജീഷ്, പൊന്നമ്മ ബാബു, വിജയകുമാരി എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു. അനില്‍ പനച്ചൂരാന്‍, മുരുകന്‍ കാട്ടാക്കട, സന്തോഷ് വര്‍മ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് വിദ്യാസാഗറാണ്. ക്യാമറ: രാജരത്‌നം.

'താപ്പാന' തിയ്യറ്ററുകളിലേക്ക്'താപ്പാന' തിയ്യറ്ററുകളിലേക്ക്'താപ്പാന' തിയ്യറ്ററുകളിലേക്ക്'താപ്പാന' തിയ്യറ്ററുകളിലേക്ക്'താപ്പാന' തിയ്യറ്ററുകളിലേക്ക്'താപ്പാന' തിയ്യറ്ററുകളിലേക്ക്'താപ്പാന' തിയ്യറ്ററുകളിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക