Image

വാഹനങ്ങളില്‍ നിന്ന്‌ സാധനങ്ങള്‍ മോഷ്ടിക്കുന്നയാള്‍ പിടിയില്‍

Published on 18 August, 2012
വാഹനങ്ങളില്‍ നിന്ന്‌ സാധനങ്ങള്‍ മോഷ്ടിക്കുന്നയാള്‍ പിടിയില്‍
ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനിലെ പള്ളികളില്‍ രാത്രി നമസ്‌കാരത്തിന്‌ എത്തുന്നവരുടെ വാഹനങ്ങളില്‍ നിന്ന്‌ വിലപിടിപ്പുള്ള സാധന സാമഗ്രികള്‍ മോഷ്ടിക്കുന്ന അറബ്‌ വംശജനെ ഉമ്മുല്‍ഖുവൈന്‍ പൊലീസ്‌ പിടികൂടി. ഇയാള്‍ നേരത്തെ പല കേസുകളിലും പ്രതിയാണെന്ന്‌ ഉമ്മുല്‍ഖുവൈന്‍ പൊലീസ്‌ ഓപറേഷന്‍സ്‌ ആക്ടിങ്‌ ഡയറക്ടര്‍ ലഫ്‌. കേണല്‍ ഹമീദ്‌ മതാര്‍ ബിന്‍ അജില്‍ പറഞ്ഞു.

മോഷണവുമായി ബന്ധപ്പെട്ട്‌ ലഭിച്ച പരാതിയെ തുടര്‍ന്ന്‌ എമിറേറ്റിലെ പള്ളികള്‍ കേന്ദ്രീകരിച്ച്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌. നിരവധി വാഹനങ്ങളില്‍ നിന്ന്‌ മോഷണം നടത്തിയതായി ഇയാള്‍ സമതിച്ചു. കൂടുതല്‍ ചോദ്യം ചെയ്യന്നതിനായി ഇയാളെ പബ്‌ളിക്‌ പ്രോസിക്യൂഷന്‌ കൈമാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക