Image

മതസൗഹൃദം (കവിത)- ഏബ്രഹാം തെക്കേമുറി

ഏബ്രഹാം തെക്കേമുറി Published on 16 August, 2012
മതസൗഹൃദം (കവിത)- ഏബ്രഹാം തെക്കേമുറി
ഉണ്ടോ? ദൈവത്തിനൊരഗ്‌നിരൂപം?
ഉണ്ടെങ്കില്‍ അതാണു മനുഷ്യരൂപം
എന്താണ് സാത്താന്‍ തന്നുഗ്രരൂപം?
അതു തന്നെയാണീ മനുഷ്യരൂപം.

രണ്ട് രൂപങ്ങള്‍ ഒന്നായ് ചേരുന്ന
പുനര്‍സൃഷ്ടിയാണീ കുടുംബരൂപം
അതിനാലെ അതിനുള്ളില്‍ സാത്താനും
ദൈവവും ഇണചേര്‍ന്ന നരകം പ്രതിഫലിപ്പൂ.

നരകത്തിനുള്ളീന്നു പിറക്കുന്നതാം നരര്‍
യക്ഷിയായ് ദൈവമായ് അഭിനയിച്ച്
തമ്മിലിണചേരും വിഴുപ്പുമായ്‌നിന്നു
മര്‍ത്യനെ പാപിയായ് മുദ്രയിട്ടീടുന്നു.

തമ്മില്‍പ്പൊരുത്തമില്ലാത്ത രൂപങ്ങള്‍,
ഭാവങ്ങള്‍ തമ്മില്‍ പൊരുതീടുന്നു
സൃഷ്ടി സൃഷ്ടാവിനെ നിഗ്രഹിച്ചീടുന്ന
തത്വമാണിന്നിതിന്‍ ദൈവബോധം.
മതസൗഹൃദം (കവിത)- ഏബ്രഹാം തെക്കേമുറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക