Image

നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ പിക്‌നിക് വന്‍ വിജയം

ഗണേഷ് നായര്‍ Published on 06 August, 2011
നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ പിക്‌നിക് വന്‍ വിജയം

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ഐസന്‍ഹോവര്‍ പാര്‍ക്കില്‍ വച്ചു നടന്ന എന്‍ .ബി.എ പിക്‌നികില്‍ മുഴുവന്‍ എന്‍.ബി.എ കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കുവാന്‍ സാധിച്ചു. എ
ന്‍ ‍.ബി.എ പ്രസിഡന്റ് സുനില്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പിക്‌നിക്കിന്റെ കോര്‍ഡിനേറ്റര്‍ കിരണ്‍ പിള്ളയായിരുന്നു. യുവജനങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തം ആയിരുന്നു പിക്‌നിക്കിന്റെ വിജയം എന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അപ്പുകുട്ടന്‍ നായര്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ധാരാളം മല്‍സരങ്ങള്‍ നടത്തുകയുണ്ടായി. രാവിലെ 10 മുതല്‍ വൈകീട്ട് 6മണിക്ക് സമാപിക്കുന്നത് വരെ ആബാലവൃതം ജനങ്ങളെയും പുതുമ നിറഞ്ഞ പരിപാടികളിലൂടെ പിക്‌നിക് ആസ്വദിക്കുവാന്‍ നേതൃത്വം നല്‍കിയത് കിരണ്‍ പിള്ള, ബാലുമേനോന്‍ , ജനാര്‍ദന്‍ തോപ്പില്‍ , വനജ നായര്‍ , സുനില്‍ നായര്‍ എന്നിവര്‍ അടങ്ങുന്ന ടീം ആണ്. വെസ്റ്റ് ചെസ്റ്റര്‍, റോക്ക്‌ലാന്റ്, ന്യൂജേഴ്‌സി, ക്യൂന്‍സ്, ലോന്‍ഗ് ഐലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം പേര്‍ രാവിലെ 10 മണിക്ക് തുടങ്ങിയ പ്രഭാത ഭക്ഷണത്തോടൊപ്പം പിക്‌നിക്കില്‍ പങ്കെടുക്കുവാന്‍ എത്തിചേര്‍ന്നിരുന്നു.
നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ പിക്‌നിക് വന്‍ വിജയംനായര്‍ ബനവലന്റ് അസ്സോസിയേഷന്‍ പിക്‌നിക് വന്‍ വിജയംനായര്‍ ബനവലന്റ് അസ്സോസിയേഷന്‍ പിക്‌നിക് വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക