Image

റവ.എന്‍. പീറ്റര്‍ ഫിലാഡല്‍ഫിയയില്‍ പ്രസംഗിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 06 August, 2011
റവ.എന്‍. പീറ്റര്‍ ഫിലാഡല്‍ഫിയയില്‍ പ്രസംഗിക്കുന്നു
ഫിലാഡല്‍ഫിയ: പ്രശസ്‌ത സുവിശേഷ പ്രഭാഷകനും രോഗശാന്തിശുശ്രൂഷകനുമായ റവ. എന്‍. പീറ്റര്‍ ഓഗസ്റ്റ്‌ 6,7 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ പ്രസംഗിക്കും.

ഫിലാഡല്‍ഫിയ എബനേസര്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ഓഡിറ്റോറിയത്തില്‍ (2605 വെല്‍ഷ്‌ റോഡ്‌) സിറ്റിയിലെ കേരള പെന്തക്കോസ്‌ത്‌ സഭകളുടെ സഹകരണത്തോടെയാണ്‌ കണ്‍വെന്‍ഷന്‍ നടക്കുന്നത്‌. വൈകിട്ട്‌ 6.30-ന്‌ നടക്കുന്ന പൊതുയോഗത്തില്‍ രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

ശനിയാഴ്‌ച രാവിലെ പത്തിന്‌ `സഭാ വളര്‍ച്ചയും മിഷന്‍ പ്രവര്‍ത്തനങ്ങളും` എന്ന വിഷയം അധികരിച്ച്‌ സെമിനാര്‍ നടക്കും. റവ. എന്‍. പീറ്റര്‍ പ്രസംഗിക്കും. വേള്‍ഡ്‌ മിഷനറി സഭാ പ്രസിഡന്റും പി.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ റവ. ഒ.എം. രാജുക്കുട്ടി മോഡറേറ്ററായിരിക്കും.

ജെ.എന്‍. വിഷന്‍ ക്രിസ്‌ത്യന്‍ ടെലിവിഷന്‍ ചാനല്‍ ചെയര്‍മാനായ റവ. എന്‍. പീറ്റര്‍, കേരളത്തിലെ ഏറ്റവും വലിയ പെന്തക്കോസ്‌ത്‌ പ്രാദേശിക സഭയായ പാറശ്ശാല എ.ജി. സഭയുടെ സീനിയര്‍ പാസ്റ്ററുമാണ്‌. സ്റ്റാന്‍ലി ജോര്‍ജ്‌ അറിയിച്ചതാണിത്‌. (267 506 7699).
റവ.എന്‍. പീറ്റര്‍ ഫിലാഡല്‍ഫിയയില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക