Image

പുഴയുടെ വിലാപം (കവിത: കൃഷ്‌ണ)

Published on 16 August, 2012
പുഴയുടെ വിലാപം (കവിത: കൃഷ്‌ണ)
പശ്‌ചിമഘട്ടത്തിനോമനപ്പുത്രിയായ്‌
സഹ്യന്റെ മക്കള്‍ക്കുടപ്പിറപ്പായ്‌
കാടിന്നുദാഹജലം നല്‍കി രാത്രിയില്‍
താരാട്ടുപാടുമൊരമ്മയായി
പാറയില്‍ തട്ടിത്തടഞ്ഞു ചുഴികളികല്‍
താരൗളെന്‍ തെളിനീരില്‍ മുഖം നോക്കി
ക്ഷീരപഥമെന്നിലൂഞ്ഞലാടി
കാട്ടുതേനുണ്ടുമദിച്ചകുരുവികള്‍
കാകളിപാടിയെന്‍ തീരങ്ങളില്‍
കാടിന്നുടമകളാം മലവേടരെന്‍
നീരില്‍കുളിച്ചുതപമടക്കി
ആയിരമായിരമാണ്ടുരളങ്ങിനെ
കാനനസുന്ദരി ഞാന്‍ വളര്‍ന്നു...
പുഴയുടെ വിലാപം (കവിത: കൃഷ്‌ണ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക