Image

തണല്‍ തരാത്ത മരങ്ങളുമായി ഡോ. ബിജു

Published on 16 August, 2012
തണല്‍ തരാത്ത മരങ്ങളുമായി ഡോ. ബിജു
ഡോ. ബിജുവിന്റെ പുതിയ ചിത്രത്തില്‍ സമകാലിക ജീവിതത്തിലെ പച്ച യാഥാര്‍ഥ്യങ്ങള്‍  പ്രമേയമാവുന്നു. മുത്തങ്ങയും വിളപ്പില്‍ശാലയും കുടിയൊഴിപ്പിക്കലുമൊക്കെയാണ് തണല്‍ തരാത്ത മരങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രമേയം. സലീം കുമാറും ജയസൂര്യയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊച്ചി നഗരസഭയിലെ രണ്ട് തൂപ്പുകാരിലൂടെയാണ് തണല്‍ തരാത്ത മരങ്ങള്‍ വികസിക്കുന്നത്. സംവരണത്തിലൂടെ ജോലി ലഭിച്ച ആദിവാസിയായ തൂപ്പുകാരനായി സലിംകുമാറും താല്‍ക്കാലിക വ്യവസ്ഥയില്‍ ജോലിചെയ്യുന്ന തൂപ്പുകാരനായി ജയസൂര്യയും കഥാപാത്രമാകുന്നു. ആദാമിന്റെ മകന്‍ അബുവിന് ശേഷം സലിംകുമാറിന് ലഭിക്കുന്ന മികച്ച കഥാപാത്രമാണിത്. ജയസൂര്യയുടേതും ശ്രദ്ധേയ വേഷമാണ്.

തണല്‍ തരാത്ത മരങ്ങളുമായി ഡോ. ബിജു
Dr.Biju
തണല്‍ തരാത്ത മരങ്ങളുമായി ഡോ. ബിജു
Jayasurya
തണല്‍ തരാത്ത മരങ്ങളുമായി ഡോ. ബിജു
Salim Kumar
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക