Image

ദുബായ് മെട്രോയിലും സ്ത്രീകള്‍ക്ക് രക്ഷയില്ല

Published on 16 August, 2012
ദുബായ് മെട്രോയിലും സ്ത്രീകള്‍ക്ക് രക്ഷയില്ല
ദുബായ്: സ്ത്രീകള്‍ക്ക് യാത്രചെയ്യാന്‍ ഏറേ സുരക്ഷിതമെന്ന് കരുതുന്ന ദുബായ് മെട്രോയില്‍ നിന്നും പീഡന കഥകള്‍ പുറത്തുവരുന്നു. ഡിസൈനറായ ജൈമി എം എന്ന യുവതിയാണ് സഹയാത്രികന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുന്നത്.

കരാമ നിവാസിയായ ജൈമി ജുമൈരിയ ലേക്ക് ടവറിലെ ഓഫീസിലെത്താന്‍ പതിവായി മെട്രോയെ ആണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അല്‍ നാഹ്ദ മെട്രോ സ്‌റ്റേഷനില്‍ വച്ച് അപരിചിതനായ യുവാവ് തന്നോട് മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുകയും ജുമൈരിയ ലേക്ക് ടവര്‍ വരെ ഇയാള്‍ തന്നെ പിന്തുടര്‍ന്നതായും ജൈമി പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ അനുഭവത്തോടെ ദുബായ് മെട്രോയിലെ യാത്ര യുവതി ഉപേക്ഷിച്ചതായാണ് റിപോര്‍ട്ട്. 

മറ്റൊരു യാത്രക്കാരിയായ നിക്കോള്‍ എസും ദുബായ് മെട്രോയിലെ അനുഭവം വിശദീകരിച്ചു. റെയില്‍ വേ സ്‌റ്റേഷന് പുറത്ത് സിഗരറ്റ് പുകച്ചുകൊണ്ട് ബസ് കാത്ത് നില്‍ക്കുകയായിരുന്ന തന്നെ ഒരു യുവാവ് സമീപിച്ചെന്നും സിഗരറ്റ് ലൈറ്റര്‍ ആവശ്യപ്പെട്ട് ഇയാള്‍ പരിചയം കൂടാന്‍ ശ്രമിച്ചെന്നും നിക്കോള്‍ പറഞ്ഞു. സൗഹൃദ സംഭാഷണത്തിലേയ്ക്ക് കടന്ന അപരിചിതന്‍ തനിക്ക് കാറുണ്ടെന്നും ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കിവിടാമെന്നും വാഗ്ദാനം ചെയ്തു. ദുബായില്‍ താന്‍ പുതിയ ആളാണെന്നും ഒരു സുഹൃത്തിനെ തനിക്ക് ആവശ്യമാണെന്നും യുവാവ് പറഞ്ഞു. തുടര്‍ന്ന് നിക്കോള്‍ പരുഷമായി സംസാരിച്ചതോടെയാണ് ഇയാള്‍ മാറിപ്പോയതെന്നും ഇവര്‍ പറയുന്നു. ഇത്തരക്കാരുടെ ശല്യം അതിരുവിടാറുണ്ടെന്ന് വ്യക്തമാക്കിയ നിക്കോള്‍ മനപൂര്‍വ്വം ഒരു സാഹചര്യം സൃഷ്ടിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് അധികൃതരോട് പരാതി പറയാത്തതെന്നും നിക്കോള്‍ അറിയിച്ചു. 

പാക്കിസ്ഥാന്‍ സ്വദേശിനിയായ ജമീലയ്ക്കും ദുബായ് മെട്രോയിലെ അനുഭവം അത്ര രസകരമല്ല. തുറിച്ചുനോട്ടവും തട്ടലും മുട്ടലും ട്രെയിന്‍ യാത്രയ്ക്കിടയില്‍ പതിവാണെന്ന് ജമീല പറഞ്ഞു. 

എന്നാല്‍ ദുബായ് മെട്രോയില്‍ സുരക്ഷിതത്വത്തിനാണ് മുന്‍ ഗണന നല്‍കിയിരിക്കുന്നതെന്ന് റെയില്‍ ഏജന്‍സി സി.ഇ.ഒ അഡ്‌നാന്‍ അല്‍ ഹമ്മദി അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് സ്‌റ്റേഷനിലുള്ള സെക്യൂരിറ്റി ഓഫീസറെയോ പോലീസ് ഓഫീസറേയോ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബായ് മെട്രോയിലും സ്ത്രീകള്‍ക്ക് രക്ഷയില്ലദുബായ് മെട്രോയിലും സ്ത്രീകള്‍ക്ക് രക്ഷയില്ലദുബായ് മെട്രോയിലും സ്ത്രീകള്‍ക്ക് രക്ഷയില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക