Image

വികസനത്തിനും പരിഷ്‌കരണത്തിനും എതിര്‌ നില്‍ക്കുന്നവരെ നേരിടും : കുവൈറ്റ്‌ അമീര്‍

സലിം കോട്ടയില്‍ Published on 16 August, 2012
വികസനത്തിനും പരിഷ്‌കരണത്തിനും എതിര്‌ നില്‍ക്കുന്നവരെ നേരിടും : കുവൈറ്റ്‌ അമീര്‍
കുവൈറ്റ്‌ : രാജ്യ താല്‌പര്യത്തിന്‌ വിരുദ്ധമായി രാജ്യത്തിന്റെ വികസനത്തിനും പരിഷ്‌കരണത്തിനും തുരങ്കം വയ്‌ക്കുന്ന രീതിയിലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ഒരു തലത്തിലും അംഗീകരിക്കാനവില്ലെന്നു കുവൈറ്റ്‌ അമീര്‍ ഷെയ്‌ഖ്‌ സ്വബാഹ്‌ അല്‍ ജാബിര്‍ അല്‍ അഹ്മദ്‌ അല്‍ സ്വബാഹ്‌ പ്രസ്‌താവിച്ചു.

റമദാനിലെ അവസാന പത്തില്‍ രജ്യത്തെ അഭിസംബോധനചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അമീര്‍. വ്യതസ്‌തമായ വീക്ഷണ കോണുകള്‍ ഉണെ്‌ടങ്കിലും രാജ്യ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്‌ടിയാകണം നമ്മുടെ ചിന്തയും ലക്ഷ്യവും. അതിലൂടെ മാത്രമേ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിനെ നമുക്ക്‌ സംരക്ഷിക്കാനാവുകയുള്ളൂവെന്ന്‌ അമീര്‍ പറഞ്ഞു.

ലോകം മാറ്റത്തിനു പിറകെയാണ്‌. പക്ഷെ മാറ്റങ്ങള്‍ രാജ്യത്തെ മൂല്യത്തിനും, അന്തസിനും യോജിച്ച രീതിയിലാകണം. തര്‍ക്ക വിഷയങ്ങളില്‍ നിന്നും പരമാവധി വിട്ടുനില്‍ക്കാനും രാജ്യത്തിന്റെ ഐക്യത്തിന്‌ സഹായകരമാവുന്ന വിധം പ്രവര്‍ത്തിക്കുവാനും ജനങ്ങളെ അമീര്‍ ആഹ്വാനംചെയ്‌തു. രാജ്യത്തിന്റെ വികസനത്തിന്റെ പുനര്‍വായനയില്‍ യുവജനതയുടെ പങ്കാളിത്തം കൂടുതല്‍ വ്യാപിക്കണമെന്ന്‌ അമീര്‍ പറഞ്ഞു. രാജ്യത്തിലെ ഓരോ പൗരനും ഭരണഘടനയും നിയമവും നല്‍കുന്ന പരിരക്ഷ നല്‍കുവാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്‌. രാജ്യത്തെ സുരക്ഷയും ഐക്യവുമാണ്‌ പ്രധാനം. ഭരണഘടന നല്‍കിയ സ്വാതന്ത്ര്യം മറ്റുള്ളവരുടെ വികാരത്തെ മുറിപ്പെടുത്താനുള്ള സ്വതന്ത്രമെല്ലന്ന്‌ അമീര്‍ ഓര്‍മിപ്പിച്ചു.

ലോകത്ത്‌ അടിച്ചമര്‍ത്തപ്പെട്ടവരുടെ വേദനയകറ്റാന്‍ കുവൈറ്റ്‌ എന്നും മുന്‍പന്തിയിലാണ്‌. സര്‍വസ്വവും നഷ്ടപ്പെട്ട ജനങ്ങളുടെ ദുരിതമകറ്റാന്‍ ദുരിതാശ്വാസ ക്യാമ്പുകളും മറ്റും വിപുലമായ രീതിയില്‍ത്തന്നെ സംഘടിപ്പിക്കുന്നു. ലോക ചരിത്രത്തില്‍ തന്നേ ഇന്നേവരെ കേള്‍ക്കാത്ത കിരാതമായ അക്രമങ്ങളാണ്‌ മ്യാന്മാറില്‍ നടക്കുന്നത്‌. ഇതിനെതിരെ ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദം ഉണ്‌ടാകണമെന്നും അമീര്‍ അഭ്യര്‍ഥിച്ചു.
വികസനത്തിനും പരിഷ്‌കരണത്തിനും എതിര്‌ നില്‍ക്കുന്നവരെ നേരിടും : കുവൈറ്റ്‌ അമീര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക