Image

ആത്മീയ ചൈതന്യവുമായി കെഎംസിസി `ലൈലത്തെ മുബാറക്ക്‌'

സലിം കോട്ടയില്‍ Published on 16 August, 2012
ആത്മീയ ചൈതന്യവുമായി കെഎംസിസി `ലൈലത്തെ മുബാറക്ക്‌'
കുവൈറ്റ്‌: പരിശുദ്ധ റമദാനിന്റെ എല്ലാ ചൈതന്യവുമുള്‍ക്കൊണ്‌ട്‌ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ കെഎംസിസി സംഘടിപ്പിച്ച ലൈലത്തെ മുബാറക്ക്‌ പ്രഭാഷണ പരിപാടി വിഷയ വൈവിധ്യം കൊണ്‌ടും സംഘാടനം കൊണ്‌ടും ശ്രദ്ധേയമായി.

സാംസ്‌കാരികമായും സാമൂഹികമായും അധാര്‍മികതയിലേക്കും കൂപ്പു കുത്തുന്ന ആധുനിക മനുഷ്യന്റെ നശ്വരതയുടെയും നിസാരതയുടെയും എല്ലാ തലങ്ങളെയും സ്‌പര്‍ശിച്ച്‌ കൊണ്‌ട്‌ ഒരു രാവു മുഴുവന്‍ നീ പ്രഭാഷണം അത്മീയതയുടെ ഉണര്‍ത്തു പാട്ടായി മാറി.

അബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ തറാവീഹ്‌ നമസ്‌ക്കാരത്തോടെ ആരംഭിച്ച പ്രഭാഷണ പരിപാടിയില്‍ കെ.എം.സി.സി പ്രസിഡന്റ്‌ ഷറഫുദ്ദീന്‍ കണ്ണേത്ത്‌ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍

അംബാസഡര്‍ സതീഷ്‌ സി മേത്ത ഉദ്‌ഘാടനം ചെയ്‌തു. റമദാന്‍ ഉദ്‌ഘോഷിക്കുന്നത്‌ മാനവികതയാണ്‌- മനുഷ്യ സ്‌നേഹമാണ്‌. കാരുണ്യത്തിന്റെ മാസമായ റമദാനിലും അല്ലാത്തപ്പോഴും കെ.എം.സി.സി ചെയ്‌തു വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രോല്‍സാഹിപ്പിക്കപ്പേടേണ്‌ടതുമാണെന്ന്‌ അംബാസഡര്‍ ഉദ്‌ഘാടന

പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. തുര്‍ന്ന്‌ തളിപ്പറമ്പ്‌ ടൗണ്‍ ജുമാ മസ്‌ജിദ്‌ ഖത്തീബും പ്രശസ്‌ത വാഗ്‌മിയുമായ ഉമര്‍ നദ്‌വി തോട്ടിക്കീല്‍ മുഖ്യ പ്രഭാഷണം നടത്തി.

ജനനം മുതല്‍ മരണം വരെയുള്ള മനുഷ്യന്റെ ജീവിത ചക്രം എത്ര നിസാരവും നശ്വരവുമാണെന്ന്‌ ഉമര്‍ നദ്‌വി തന്റെ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു.

പുലര്‍ച്ചെ രണ്‌ടു്‌ വരെ നീണ്‌ട പ്രഭാഷണത്തിനൊടുവില്‍ ഖിയാമുല്ലൈലിനും അദ്ദേഹം നേതൃത്വം നല്‍കി. സയിദ്‌ നാസര്‍ മശ്‌ഹൂര്‍ തങ്ങള്‍, ഫിമ പ്രസിഡന്റ്‌ സിദ്ദീഖ്‌ വലിയകത്ത്‌, യുഎഇ എക്‌സ്‌ചേഞ്ച്‌ കണ്‍ട്രി മനേജര്‍ പാന്‍സ്‌ലി വര്‍ക്കി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബഷീര്‍ ബാത്ത സ്വാഗതവും ഇഖ്‌ബാല്‍ മാവിലാടം നന്ദിയും പറഞ്ഞു.
ആത്മീയ ചൈതന്യവുമായി കെഎംസിസി `ലൈലത്തെ മുബാറക്ക്‌'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക