'ലജ്ജാവതിയെ' എന്ന ഒരൊറ്റ ഗാനത്തിലൂടെ സംഗീത ലോകത്ത് ശ്രദ്ധേയനായ ജാസി ഗിഫ്റ്റ് വിവാഹിതനാവുന്നു. തിരുവനന്തപുരം സ്വദേശി അതുല്യയാണ് വധു. കണ്ണൂര്‍ സര്‍വകലാശലയില്‍ ഫിസിക്സില്‍ ഗവേഷക വിദ്യാര്‍ഥിനിയാണ്. ജാസി ഇവിടെ ഫിലോസഫിയില്‍ ഗവേഷണം ചെയ്യുകയാണിപ്പോള്‍.
സെപ്റ്റംബര്‍ 11ന് തിരുവനന്തപുരത്താണ് വിവാഹം. മലയാളം , തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണിപ്പോള്‍ ജാസി ഗിഫ്റ്റ്. നോട്ടി പ്രൊഫസറും നിദ്രയുമാണ് ജാസിയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രങ്ങള്‍.