ഫോമയുടെ കേരള കണ്‍വന്‍ഷന്‍ 2013 ജനുവരി 11ന് കൊച്ചി ലെ മെറിഡിയനില്‍
fomaa
13-Aug-2012
ഗ്ലാഡ്‌സണ്‍ വര്‍ഗീസ്
fomaa
13-Aug-2012
ഗ്ലാഡ്‌സണ്‍ വര്‍ഗീസ്

കൊച്ചി: ഫോമയുടെ കേരള കണ്‍വന്‍ഷന്‍ കൊച്ചിയിലെ ആഡംബര ഹോട്ടല്‍ ആയ ലെ മെരിഡിയന്റെ OMAN GRAND Ball Room-ല്‍ വച്ചു 2013 ജനുവരി 11ന് നടത്തപ്പെടുന്നതാണെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യൂവും ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും അറിയിച്ചു. കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ സാമുഹിക സാഗമസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി വലയാര്‍ രവി തുടങ്ങിയവരെ കൂടാതെ മറ്റു മന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കും. ഫോമ ഒരുക്കുന്ന ബിസിനസ് മീറ്റില്‍ ലോകത്തിലെ വന്‍കിട വ്യവസായ പ്രമുഖരായ ലുലു ഗ്രൂപ്പിന്റെ യൂസഫലി, ജോയ് ആലുക്കാസിന്റെ ആലുക്കാ ജോയ്, വീഗാലാന്റിന്റെ കൊച്ചൗസേഫ്, ലെ മെരിഡിയന്റ് ഉടമ മുഹമ്മദ് അലി, രവി പിള്ള, ചെമ്മണ്ണൂര്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന മീറ്റിംഗില്‍ വച്ച് വ്യവസായ രംഗത്ത് വന്‍നേട്ടങ്ങള്‍ കൈവരിച്ച മലയാളികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതാണ്.
കൊച്ചിയില്‍ ജനുവരി 7 മുതല്‍ 9 വരെ നടക്കുന്ന പ്രവാസി ഭാരതീയ ദിവാസ് (PBD) നു ശേഷം അതേ ഹോട്ടലില്‍ വച്ചാണ് ഈ കണ്‍വന്‍ഷന്‍ നടക്കുന്നത്. ഇതൊരു വമ്പിച്ച വിജയമാക്കി തീര്‍ക്കുവാന്‍ അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളും ഈ കണ്‍വന്‍ഷനില്‍ വന്ന് പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ഈ കണ്‍വന്‍ഷനില്‍ വച്ച് ഫോമയുടെ പുതിയ പല പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: [email protected]

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments