വാര്‍ദ്ധക്യം മനോഹരമാക്കൂ: ഫോമാവിമന്‍സ് ഫോറം സിമ്പോസിയം
fomaa
14-Aug-2012
fomaa
14-Aug-2012

ന്യൂയോര്‍ക്ക്: Aging Gracefully എന്ന
വിഷയംകേന്ദ്രീകരിച്ച്‌ഫോമാ വിമന്‍സ് ഫോറം നടത്തിയ സിമ്പോസിയം
കാര്‍ണിവല്‍ഗ്ലോറിയില്‍ നടന്ന ഫോമാ ദേശീയസമ്മേളനത്തില്‍ പ്രത്യേകം
ശ്രദ്ധേയമായി.
മധ്യവയസ്സ്കഴിഞ്ഞ് വാര്‍ദ്ധക്യത്തിലേക്കുള്ള പടി ചവിട്ടിക്കയറുമ്പോള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ ചര്‍ച്ചാവിഷയമായി. ഓങ്കോളജിസ്റ്റുകളായ ഡോ.എം.വി പിള്ള, ഡോ. സാറാഈശോഎന്നിവര്‍ മുഖ്യപ്രഭാഷകരായിരുന്നു.

ശരീരത്തിന്റെആരോഗ്യം, മനസ്സിന്റെഉന്മേഷംഎന്നിവയോടൊപ്പം ക്രിയാത്മകമായ
പ്രവര്‍ത്തനങ്ങളും Successful agingന്റെ അനിവാര്യമായഘടകങ്ങളാണെന്ന് ഡോ.
സാറാ ഈശോ ചൂണ്ടിക്കാട്ടി. എല്ലാതലങ്ങളിലും വിജയം നേടുവാന്‍
നെട്ടോട്ടമോടുന്ന സമൂഹം, വിജയകരമായ വാര്‍ദ്ധക്യം കൈവരിക്കുവാനുള്ള
ശ്രമങ്ങളുംചെറുപ്പത്തിലേ തുടങ്ങേതാണ്.
പ്രായമാകുന്നതോടൊപ്പം, ഡയബറ്റിസ്, ഹൈപ്പര്‍ടെന്‍ഷന്‍, ക്യാന്‍സര്‍, ആര്‍ത്രൈറ്റിസ്തുടങ്ങി നിരവധി രോഗങ്ങളുണ്ടാകുവാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ആരംഭത്തിലേ കണ്ടുപിടിച്ച്‌യഥാസമയം ചികിത്സ തുടങ്ങിയാല്‍ മിക്ക അസുഖങ്ങളും നിയന്ത്രണത്തിലാക്കാം. ഭക്ഷണത്തിലെ പ്രോട്ടീന്‍, ആന്റിഓക്‌സിഡന്റ്‌സ്, ഒമേഗാ 3 ഫാറ്റിആസിഡ്‌സ്എന്നിവയും വാര്‍ദ്ധക്യത്തിലെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
പ്രായമാകുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ചുളിവുകളും, കറുത്ത പാടുകളുമകറ്റാന്‍ നിലവിലുള്ള പ്രതിവിധികളെ ക്കുറിച്ചുംഡോ. സാറാ ഈശോസംസാരിച്ചു. Botox, Restylane, Juvederm തുടങ്ങിയകോസ്മറ്റിക് ചികിത്സാരീതികളുടെ ഉപയോഗത്തെക്കുറിച്ചും, പരിണിതഫലങ്ങളെക്കുറിച്ചും ഡോ. സാറാഈശാ വിശദീകരിച്ചു. യൗവനം നിലനിറുത്തുവാന്‍ കോസ്മറ്റിക്‌സര്‍ജറി ഉപയോഗിക്കുന്നവരുടെഎണ്ണം, പ്രതിവര്‍ഷം കൂടിവരുകയാണ്. സൗന്ദര്യം നിലനിര്‍ത്തുന്നതുവഴി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാന്‍ സഹായകമായേക്കാവുന്ന കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് വ്യക്തിപരമായതീരുമാനമായിരിക്കണമെന്നും ഡോ. സാറാ ഈശോ ഓര്‍മ്മിപ്പിച്ചു.
സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് ആയുസ്സ്കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയ ഡോ. എം.വി പിള്ള, പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നല്‍കിയ ജനറ്റിക്ഘടകങ്ങളെ കേടുകൂടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് ഓര്‍മ്മിപ്പിച്ചു. ശരിയായവ്യായാമം, ഭക്ഷണക്രമംഎന്നിവയിലൂടെ അമിതവണ്ണംഅകറ്റിനിര്‍ത്തുകയാണ് വിജയകരമായ വാര്‍ദ്ധക്യത്തിലേക്കുള്ള ആദ്യചവിട്ടുപടി എന്ന് അദ്ദേഹം പറഞ്ഞു. ബ്രസ്റ്റ് ക്യാന്‍സര്‍ തുടങ്ങിയമാരകാസുഖങ്ങള്‍ നേരത്തെ കണ്ടുപിടിച്ച്ചികിത്സിക്കണമെന്ന്‌ഡോ. എം.വി പിള്ള ഓര്‍മ്മപ്പെടുത്തി.
റീനി മമ്പലം, മധു കൊട്ടാരക്കര, ത്രേസ്യാമ്മ നാടാവള്ളില്‍, ലോണാ ഏബ്രഹാം എന്നിവര്‍തുടര്‍ന്ന് സംസാരിച്ചു. വിമന്‍സ് ഫോറം കോര്‍ഡിനേറ്ററായ ഗ്രേസിജയിംസ്‌സ്വാഗതം ആശംസിച്ചു. കുസുമം ടൈറ്റസ് കൃതജ്ഞതയര്‍പ്പിച്ചു. സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഒരുവലിയ സദസ്സ് വിമന്‍സ് ഫോറം സിമ്പോസിയത്തില്‍ പങ്കെടുത്തത് വലിയ വിജയമായികരുതുന്നുവെന്നും, തുടര്‍ന്നും ഇതുപോലെയുള്ളസെമിനാറുകള്‍ സംഘടിപ്പിക്കുന്നതാണെന്നും ഭാരവാഹികള്‍അറിയിച്ചു. വനിതാസമ്മേളനം ഫോമാ കണ്‍വന്‍ഷന്‍ അറ്റ്‌സീയുടെവിജയകിരീടത്തില്‍ഒരു പൊന്‍തൂവല്‍ കൂടിചാര്‍ത്തി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments