Image

ടെക്‌സ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ഷക്കീബ് കൊളക്കാടന്‍ Published on 14 August, 2012
ടെക്‌സ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
റിയാദ്: റിയാദിലെ തിരുവനന്തപുരം ജില്ലാ കൂട്ടായ്മയായ "ടെക്‌സ' ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.പ്രസിഡന്റ് സലാഹുദ്ദീന്‍ മരപുതിക്കുന്നിന്റെ അദ്ധ്യക്ഷതയില്‍ ബത്ത ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ വച്ചു ചേര്‍ന്ന സംഗമം ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ മതങ്ങളും വ്രതം ആത്മ സംസ്കരണത്തിന്റെ മാര്‍ഗമായി അനുയായികള്‍ക്ക് കല്പ്പിച്ചു നല്കിയിട്ടുണ്ടെന്നും ഈ വര്‍ഷം മുസ്ലിം സഹോദരങ്ങള്‍ക്കൊപ്പം വ്രതമനുഷ്ഠിക്കുന്ന താന്‍ ആത്മനിര്‍വൃതിയും സന്തോഷവും അനുഭവിക്കയാണെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പുണ്യങ്ങളുടെ പൂക്കാലമായ റമദാനില്‍ സകല ദുഷ്ചിന്തകളും തിന്മകളും വെടിഞ്ഞ് നന്മകള്‍ സ്വാംശീകരിക്കാന്‍ സാധിക്കണമെന്ന് ഈദ് സന്ദേശം നല്‍കികൊണ്ട് അബ്ദുല്‍ ജലീല്‍ ജൗഹരി പറഞ്ഞു. ഡോ. അബ്ദുല്‍ അസീസ് ആശംസാ പ്രസംഗം നടത്തി. ഹാഷിം കുഞ്ഞാറ്റ, നൗഷാദ് തിരുവനന്തപുരം, ഫാറൂഖ് ഇബ്രാഹിം, കബീര്‍ കണിയാപുരം, നാഫി നാസറുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി നൗഷാദ് കിളിമാനൂര്‍ സ്വാഗതവും ട്രഷറര്‍ നിസാര്‍ കല്ലറ കൃതജ്ഞതയും രേഖപ്പെടുത്തി.
ടെക്‌സ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക