Image

റിയാദ് ചെറുവാടി അസോസിയേഷന്‍ പുനഃസംഘടിപ്പിച്ചു

ഷക്കീബ് കൊളക്കാടന്‍ Published on 14 August, 2012
റിയാദ് ചെറുവാടി അസോസിയേഷന്‍ പുനഃസംഘടിപ്പിച്ചു
റിയാദ്: ചെറുവാടിക്കാരുടെ റിയാദിലെ കൂട്ടായ്മയായ റിയാദ് ചെറുവാടി അസോസിയേഷന്‍ കഴിഞ്ഞ ദിവസം സുലൈയിലെ ഖാന്‍ ഇസ്തിരാഹയില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ വെച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാകാന്‍ തീരുമാനിച്ചു.

പഴയ പ്രവാസികളിലൊരാളും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുറഹ്മാന്‍ കുറുവാടുങ്ങല്‍ ആണ് പ്രസിഡണ്ട്. പാറയ്ക്കല്‍ ഷംസീര്‍ ജനറല്‍ സെക്രട്ടറിയും നൗഫല്‍ കണിച്ചാടി പുതിയ ട്രഷററുമാണ്. സലീം കെ.വി (വൈസ് പ്രസിഡണ്ട്), അബ്ദുറസാഖ് കെ.കെ (ജോ. സെക്രട്ടറി) എന്നിവരാണ് മററ് ഭാരവാഹികള്‍. ഉപദേശക സമിതി അംഗങ്ങളായി ഷക്കീബ്, അബ്ദുറഹ്മാന്‍ കണിച്ചാടി, പി.കെ അബ്ദുല്‍ ജബ്ബാര്‍, സി.ടി ഗഫൂര്‍, പി.കെ കുഞ്ഞോയി, പാറക്കല്‍ അബ്ദുള്ള എന്നിവരെ തെരഞ്ഞെടുത്തു.

രോഗാതുരനായി വീട്ടീല്‍ കഴിയുന്ന തേനേങ്ങാപറമ്പില്‍ അബ്ദുല്‍ മജീദിന് സംഘടന സ്വരൂപിച്ച ധനസഹായം യോഗത്തില്‍ വെച്ച് കൈമാറി. ഇഫ്താര്‍ സംഗമത്തില്‍ റിയാദിലുള്ള മുഴുവന്‍ ചെറുവാടിക്കാരുടേയും സാന്നിധ്യമുണ്ടായിരുന്നു.
റിയാദ് ചെറുവാടി അസോസിയേഷന്‍ പുനഃസംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക