Image

ജിപിസിസി മംഗഫ് മേഖലക്ക് പുതിയ നേതൃത്വം

സിദ്ധിഖ് വലിയകത്ത് Published on 14 August, 2012
ജിപിസിസി മംഗഫ് മേഖലക്ക് പുതിയ നേതൃത്വം
മംഗഫ്: ഗള്‍ഫ് പ്രവാസി കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ജിപിസിസി) മംഗഫ്, ഫഹാഹീല്‍ മേഖലക്ക് പുതിയ നേതൃത്വം. മംഗഫില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ജിപിസിസി പ്രസിഡന്റ് രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ച യോഗം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ജില്‍സ് കുടകശേരി ഉദ്ഘാടനം ചെയ്തു. ജിപിസിസി ജനറല്‍ സെക്രട്ടറി ജോമോന്‍ തോമസ് സ്വാഗതം ആശംസിച്ചു.

മംഗഫ് മേഖലയില്‍ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് 2006ല്‍ തുടക്കം കുറിച്ച ജിപിസിസി വരുന്ന രണ്ടുമാസം അംഗത്വ വിതരണ മാസമായി ആചരിക്കുവാന്‍ തീരുമാനമെടുത്തു.

ഭാരവാഹികളായ ഹരീഷ് തൃപ്പൂണിത്തുറ, കെ. അലി, ബക്കണ്‍ ജോസഫ്, സൈമണ്‍ ബേബി, അനീഷ്കുമാര്‍, മാത്യു ചെന്നിത്തല, സി. ജോണ്‍, നെബു ജേക്കബ്, മാര്‍ട്ടിന്‍ പടയാറ്റില്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ പുതിയ മേഖല കണ്‍വീനര്‍ എ.ഐ. കുര്യന്‍ നന്ദി പറഞ്ഞു.

മംഗഫ് ഭാരവാഹികളായി എ.ഐ. കുര്യന്‍ (കണ്‍വീനര്‍), ഏബ്രഹാം മാത്യു, ജേക്കബ് സാമുവല്‍ (ജോ. കണ്‍വീനര്‍), അരുണ്‍ ജേക്കബ് ജോണ്‍ (സെക്രട്ടറി), പ്രതീപ്കുമാര്‍, ടി.എന്‍. പ്രജു (ജോ. സെക്രട്ടറി), പ്രിന്‍സ് പാപ്പച്ചന്‍ (ട്രഷറര്‍) പി.എന്‍ വിജയന്‍ (ജോ. ട്രഷറര്‍), യേശുദാസ്, വാസുദേവ മേനോന്‍, മുഹമ്മദ് യൂനുസ്, റോഷന്‍ തമ്പി, ജോസ് റോബര്‍ട്ട് (എക്‌സി. അംഗങ്ങള്‍) എന്നിവരേയും തെരഞ്ഞെടുത്തു.
ജിപിസിസി മംഗഫ് മേഖലക്ക് പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക