Image

പ്രവാസികള്‍ക്ക് ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസ്സിയുടെ ക്ഷണം

ജോബി ആന്റണി Published on 13 August, 2012
പ്രവാസികള്‍ക്ക് ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസ്സിയുടെ ക്ഷണം
വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസി ഭാരതത്തിന്റെ അറുപഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓസ്ട്രിയയില്‍ നിവസിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഫ്‌ലാഗ് ഹോസ്റ്റിംഗ് ചടങ്ങുകളിലേയ്ക്ക് ക്ഷണിക്കുന്നു.ഓഗസ്റ്റ് പതിനഞ്ചാം തിയതി വിയന്നയിലെ സ്പിറ്റ്‌സര്‍ഗാസേയിലുള്ള ഇന്ത്യ ഹൗസിലാണ് പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ ക്രമികരിച്ചിരിക്കുന്നത്. 

ബുധനാഴ്ച രാവിലെ 9 .45 ന് തുടങ്ങുന്ന അസംബളിയില്‍ പുനീത് അഗര്‍വാള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് അദ്ദേഹം പ്രസിഡന്റിന്റെ സന്ദേശം വായിക്കും. പരിപാടികള്‍ ചായ സല്‍ക്കാരത്തോട് കൂടി അവസാനിക്കും.എല്ലാ ഇന്ത്യാക്കാരെയും സ്വാതന്ത്ര്യദിനാഘോഷങ്ങളിലേയ്ക്ക് ക്ഷണിക്കുന്നതായി എംബസി അറിയിച്ചു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക