Image

സൗഹൃദത്തിന്റെ കഥയുമായി ഷാജൂണ്‍ കാര്യാല്‍ ചിത്രം

Published on 13 August, 2012
സൗഹൃദത്തിന്റെ കഥയുമായി ഷാജൂണ്‍ കാര്യാല്‍ ചിത്രം
നവസിനിമ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ ഷാജൂണ്‍ കാര്യാലും.നര്‍മ്മത്തിന് പ്രാധാന്യം നല്‍കി അഞ്ച് സുഹൃത്തുക്കളുടെ കഥ പറയാന്‍ നടന്മാരും ടെക്‌നീഷ്യന്മാരുമായി അഞ്ച് പേരടങ്ങുന്ന ടീം നിര്‍മ്മാതാക്കളായും ഒന്നിക്കുന്നു.സച്ചിസേതു ടീമിലെ സേതു രചന നിര്‍വഹിക്കുന്ന ചിത്രം ഈ മാസം 18 ന് ചിത്രീകരണം തുടങ്ങും. ഇതുവരെയും ചിത്രത്തിന്റെ പേര് അന്തിമമായി തീരുമാനമായിട്ടില്ല. 

ബിജു മേനോനും, ലാലുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഇവര്‍ക്കൊപ്പം സുരേഷ് കൃഷ്ണ, പി സുകുമാര്‍, എന്നിവര്‍ കൂടി ചേരുമ്പോള്‍ അഞ്ച് പേരടങ്ങുന്ന സൗഹൃദ സംഘമായി. 'എട്ടേകാല്‍ സെക്കന്‍ഡ്' എന്ന ചിത്രത്തില്‍ വേഷമിട്ട ജിമി ജോര്‍ജ്ജാണ് നായിക. 

ബിജുമേനോന്റെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്ന ജിമി ജോര്‍ജിന്റെ കഥാപാത്രം ഒരു പുതുവത്സര തലേന്ന് കാട്ടിക്കൂട്ടുന്ന കോലാഹാലമാണ് സിനിമയുടെ പ്രധാന വഴിത്തിരിവ്. പുതുവത്സരത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഒരു സംഭവവും അതിനെ തുടര്‍ന്ന് രണ്ട് ദിവസമായി അരങ്ങേറുന്ന കാര്യങ്ങളുമാണ് സിനിമ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍  പറഞ്ഞു.

ബിജുമേനോന്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒപ്പം ഛായാഗ്രാഹകന്‍ കൂടിയായ പി സുകുമാര്‍ ഒരു മുഴുനീള കഥാപാത്രമായും ചിത്രത്തില്‍ അഭിനയിക്കുന്നു. തക്കാളി ഫിലിംസാണ് നിര്‍മ്മാണം. സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍, തിരക്കഥാകൃത്ത് സച്ചി, ബിജുമേനോന്‍, ഛായാഗ്രാഹകന്‍ പി.സുകുമാര്‍, സുരേഷ് കൃഷ്ണ എന്നീ അഞ്ചംഗ സംഘമാണ് തക്കാളി ഫിലിംസിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.വിനോദ് ഇല്ലമ്പള്ളി കാമറാമാനാകുന്ന സിനിമയില്‍ രാജീവ് നായരുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം ഒരുക്കുന്നത്. വസ്ത്രാലങ്കാരം കുക്കു പരമേശ്വരന്‍.

മലയാളത്തിന് ഒരുപിടി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച വടക്കുംനാഥന്‍ എന്ന ഹിറ്റ് ചിത്രം റിലീസായി ആറ് വര്‍ഷത്തിന് ശേഷമാണ് ഷാജൂണ്‍ കാര്യാല്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. സച്ചിസേതു ടീം പിരിഞ്ഞ് സ്വതന്ത്ര തിരക്കഥാകൃത്തായി മാറിയ സച്ചി എഴുതുന്ന രണ്ടാമത്ത സിനിമയുമാകുമിത്. 

സൗഹൃദത്തിന്റെ കഥയുമായി ഷാജൂണ്‍ കാര്യാല്‍ ചിത്രംസൗഹൃദത്തിന്റെ കഥയുമായി ഷാജൂണ്‍ കാര്യാല്‍ ചിത്രംസൗഹൃദത്തിന്റെ കഥയുമായി ഷാജൂണ്‍ കാര്യാല്‍ ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക