Image

മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഓണം സെപ്റ്റംബര്‍ ഒന്നിന്

Published on 12 August, 2012
മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഓണം സെപ്റ്റംബര്‍ ഒന്നിന്
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന് സ്പ്രിംഗ്‌വേല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 മുതല്‍ നടക്കുമെന്ന് മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ അറിയിച്ചു. 

ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. എസ്. കെ. ബഹ്‌റ ഉദ്ഘാടനം ചെയ്യും. സിനിമാതാരം കലാഭവന്‍ നവാസ് മുഖ്യാതിഥിയായിരിക്കും. ഓസ്‌ട്രേലിയന്‍ മന്ത്രി, എഫ്‌ഐഎവി പ്രസിഡന്റ് വാസന്‍ ശ്രീനിവാസന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ഹിറ്റ്‌ലര്‍ ഡേവിഡ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

അത്തപൂക്കള മത്സരം, വടംവലി മത്സരം, ചിത്രരചനാ മത്സരം, വിവിധ കലാപരിപാടികള്‍ എന്നിവയോടൊപ്പം ഓണസദ്യയും ഉണ്ടായിരിക്കും. 
മത്സരങ്ങളിലും കലാപരിപാടികളിലും പങ്കെടുക്കാന്‍ താത്പര്യമുള്ള വ്യക്തികളും ടീമുകളും ഭാരവാഹികളുമായി ബന്ധപ്പെടുക.

ഡോ. ഷാജി വര്‍ഗീസ് 0401865790, ശ്രേയസ് 0423795355.
email:melbournemalayaleefedaration@gmail.com.

മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഓണം സെപ്റ്റംബര്‍ ഒന്നിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക