Image

ബ്രിസ്ബനില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കോളറിഡ്ജിന് സ്വീകരണം നല്‍കി

Published on 12 August, 2012
ബ്രിസ്ബനില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കോളറിഡ്ജിന് സ്വീകരണം നല്‍കി
ബ്രിസ്ബന്‍: മെട്രോപോളിറ്റന്‍ അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ മാര്‍ മാര്‍ക്ക് കോളറിഡ്ജിന് ബ്രിസ്ബനിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം സ്വീകരണം നല്‍കി.

സീറോ മലബാര്‍ സഭാംഗങ്ങളെ ആദരവോടെ കാണുന്ന മാര്‍ കോളറിഡ്ജ് മലയാറ്റൂരും ഭരണങ്ങാനവും സന്ദര്‍ശിച്ചിട്ടുണ്ട്. സീറോ മലബാര്‍ സംഭാംഗങ്ങളുടെ സാംസ്‌കാരിക പൈതൃകവും ഉന്നതവിദ്യാഭ്യാസ യോഗ്യതകളും മറ്റുള്ളവര്‍ക്ക് മാതൃകയാവുമെന്ന് ആര്‍ച്ച് ബിഷപ്പ് എടുത്തു പറഞ്ഞു.

നവംബറില്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദര്‍ശനം വളരെ സന്തോഷത്തോടെയാണ് ഓസ്‌ട്രേലിയന്‍ കത്തോലിക്ക സമൂഹം കാണുന്നതെന്ന് മാര്‍ കോളറിഡ്ജ് പറഞ്ഞു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങളില്‍ ആര്‍ച്ച് ബിഷപ്പ് സജീവമായി പങ്കെടുത്തത് സീറോ മലബാര്‍ സഭയുടെ ഓസ്‌ട്രേലിയയിലെ വളര്‍ച്ചക്ക് സഹായകമാകുമെന്ന് അല്‍ഫോന്‍സ കമ്യൂണിറ്റി വിലയിരുത്തുന്നു. 

ഫാ. തോമസ് അരീക്കുഴി സ്വാഗതവും ജോസഫ് സേവ്യര്‍ നന്ദിയും പറഞ്ഞു. സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റിക്കുവേണ്ടി പ്രസിഡന്റ് ജോണ്‍ മാത്യുവും സെക്രട്ടറി ജോളി കരുമത്തിയും ചേര്‍ന്ന് ആര്‍ച്ച് ബിഷപ്പിന് ഉപഹാരം സമര്‍പ്പിച്ചു. 


ബ്രിസ്ബനില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കോളറിഡ്ജിന് സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക