Image

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ക്‌നാനായ യുവജനസംഘടനക്ക് തുടക്കമായി

Published on 12 August, 2012
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ക്‌നാനായ യുവജനസംഘടനക്ക് തുടക്കമായി
പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ക്‌നാനായ യുവജനങ്ങളുടെ സംഗമം ജൂലൈ നാലിന് കെന്‍വിക്ക് കമ്യൂണിറ്റി ഹാളില്‍ നടന്നു. വിജ്ഞാനത്തിനും വിനോദത്തിനും പ്രാധാന്യം നല്‍കിയ യുവജനസംഗമം, രാവിലെ 10ന് ആരംഭിച്ചു. ജോണ്‍ സ്റ്റീഫന്‍, സാലച്ചന്‍ ഏബ്രഹാം, ജോജി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാര്‍ നടന്നു. 

യുവജനങ്ങളിലെ കഴിവുകള്‍ വികസിപ്പിക്കാനും അവരെ നേതൃത്വ പാടവത്തിലേക്ക് നയിക്കുവാനും രൂപം കൊടുത്ത ക്‌നാനായ യുവജനസംഘടന (കെസിവൈഎല്‍) വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ക്‌നാനായ സമൂഹത്തിന്റെ ചരിത്രത്തില്‍തന്നെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു.

2012-13 കാലയളവിലേക്ക് സംഘടനയുടെ നേതൃത്വത്തിലേക്ക് ജറിന്‍ ജയിംസ്, ക്രിസ്റ്റി സാലച്ചന്‍, മിഷേല്‍ സ്റ്റീഫന്‍, ആന്‍ ലൂക്കോസ് എന്നിവരെ തെരഞ്ഞെടുത്തു. യൂത്ത് അഡൈ്വസറായി ജോണ്‍ സ്റ്റീഫനും യൂത്ത് കോഓര്‍ഡിനേറ്ററായി അഭിഷേക് മാത്യുവും ചുമതലയേറ്റു. 

ലൂക്കോസ് ജോസഫ് (ജിജി), റോയ് തോമസ്, ജോമോന്‍ തോമസ്, ടോമി ഏബ്രഹാം, ടെസി ജിജിമോന്‍, രാജീവ് സ്റ്റീഫന്‍, സലിമോന്‍ മാത്യു, ലീന അലക്‌സ്, ബിനി ബര്‍ട്ടി എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ക്‌നാനായ യുവജനസംഘടനക്ക് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക