Image

വായനക്കാരുടെ ശ്രദ്ധക്ക്

Published on 11 August, 2012
വായനക്കാരുടെ ശ്രദ്ധക്ക്
എല്ലാ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും അഭ്യൂദയകാംക്ഷികള്‍ക്കും ഞങ്ങളുടെ നന്ദി, നമസ്‌കാരം.
നിങ്ങളുടെയെല്ലാം അഭിരുചിക്കനുസരിച്ച് കലാവിഭവങ്ങളും, വാര്‍ത്തകളും, അതേപോലെ സിനിമ, കൂടിക്കാഴ്ചകള്‍, മറ്റു ദൃശ്യ കലാവിഷ്‌ക്കാരങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നു.
സ്ഥിരം പംക്തി പോലെ, ഇതില്‍ എഴുതുന്ന എഴുത്തുകാരുടെ രചനകള്‍ക്ക് അവക്കു താഴെയായി ലഭിക്കുന്ന പ്രതികരണങ്ങള്‍ ഇപ്പോള്‍ ഒരിടത്തായി വായിക്കാം.
പേജിന്റെ മുകള്‍ ഭാഗത്തായി കാണുന്ന പ്രതികരണങ്ങള്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പ്രതികരണങ്ങള്‍ എല്ലാം ഒരേസ്ഥലത്ത് കാണാം. ഏതു ഐറ്റത്തിനുള്ള പ്രതികരണം ആണെന്നറിയാന്‍, ന്യുസ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. പല പ്രതികരണങ്ങളും അത്യന്തം മികവുറ്റതും ആഴമായ ചിന്തകള്‍ പ്രകടിപ്പിക്കുന്നതുമാണെന്നതു കൊണ്ടാണു അവ ഒരു സ്ഥലത്ത് ക്രോഡീകരിച്ചത്.
അതേ സമയം, മറ്റുള്ളവരെ ചീത്ത പറയാനും അപഹസിക്കാനും ഈ പംക്തി ചിലര്‍ വിനിയോഗിക്കാറുണ്ട്. കഴിയുന്നത്ര ഞങ്ങള്‍ അവ എഡിറ്റ് ചെയ്യും. എങ്കിലും ചിലത് കണ്ണില്‍ പെടാതെ പോകും. ഏതു പ്രതികരണവും തങ്ങള്‍ക്ക് ഇഷ്ടമില്ലെന്ന് ബന്ധപ്പെട്ട കക്ഷികള്‍ അറിയിച്ചാല്‍ അപ്പോള്‍ തന്നെ അത് നീക്കം ചെയ്യും. ഇതില്‍ ഒരു ഒഴികഴിവുമില്ല.
ഇത് നിങ്ങളെല്ലാവരും സ്വാഗതം ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ വിലപ്പെട്ടതാണ്, ഞങ്ങളെ അറിയിച്ചുകൊണ്ടിരിക്കുക.

From Dr NP Sheela's article on Thirukkural
ഞാന്‍ ഇതര സൂക്തങ്ങളിലുപരി തിരുവള്ളുരരുടെ താഴെക്കാണുന്ന ഈയൊരു സൂക്തം ഓര്‍മ്മയില്‍ സൂക്ഷിക്കാറുണ്ട്‌. ചലര്‍ വീണ്ടുവിചാരമില്ലാതെ മറ്റുള്ളവുടെ മേല്‍ ഏഴു ജന്മം കഴിഞ്ഞാലും മറക്കാനാവാത്ത വിധം മനസ്സിനെ മുറിപ്പെടുത്തുന്ന വാക്കുകള്‍ ചാട്ടുളിപോലെ പ്രയോഗിക്കുമ്പോള്‍ പ്രത്യേകിച്ചും. അതിതാണ്‌ .
`തീയനാല്‍ ചുട്ട എണ്‍ ആറും, ആറാതേ നാവിനാല്‍ ചുട്ടവടു'

തീകൊണ്ട്‌ പൊള്ളലേറ്റാല്‍ ഒരു പക്ഷേ അതുകൊണ്ടുണ്ടാകുന്ന പാട്‌ മാഞ്ഞു പോയേക്കാം . എന്നാല്‍ നാവില്‍ നിന്ന്‌ (കോപാഗ്നി ജ്വാലയില്‍ നിന്ന്‌) ഏല്‍ക്കുന്ന ക്ഷതം ഒരു `വടു'വായിത്തന്നെ മനസ്സില്‍ പതിഞ്ഞു കിടക്കും.


സ്‌നേഹത്തോടെ
ഇ-മലയാളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക