Image

ജോര്‍ജ് മാത്യു പ്രസിഡന്റ്; ഗ്ലാഡ്‌സന്‍ വര്‍ഗീസ് സെക്രട്ടറി

Published on 02 August, 2012
ജോര്‍ജ് മാത്യു പ്രസിഡന്റ്; ഗ്ലാഡ്‌സന്‍ വര്‍ഗീസ് സെക്രട്ടറി
കാര്‍ണിവല്‍ ഗ്ലോറി: വാശിയേറിയ തെരെഞ്ഞെടുപ്പില്‍ ഫോമാ പ്രസിഡന്റായി ഫിലഡല്‍ഫിയയില്‍ നിന്നുള്ള ജോര്‍ജ് മാത്യു തെരെഞ്ഞ്ടുക്കപ്പെട്ടു. 117 വോട്ട്. സെക്രട്ടറിയായി ചിക്കാഗോയില്‍ നിന്നുള്ള ഗ്ലാഡ്‌സന്‍ വര്‍ഗീസ് വിജയിച്ചു. 103 വോട്ട്.

വൈസ് പ്രസിഡന്റ്: ന്യുയോര്‍ക്കില്‍ നിന്നുള്ള ക്യാപ്റ്റന്‍ രാജു ഫിലിപ്പ്-137 വോട്ട്; ട്രഷറര്‍: ഫിലഡല്‍ഫിയയില്‍ നിന്നുള്ള വര്‍ഗീസ് ഫിലിപ്പ്: 110 വോട്ട്. ജോ. സെക്രട്ടറി കാലിഫോര്‍ണിയയില്‍ നിന്നുള്ള റെനി പൗലോസ്-137 വോട്ട്

നാഷണല്‍ കമ്മിറ്റിയിലേക്ക് ന്യു യോര്‍ക്ക് മെട്രൊ റീജിയണില്‍ നിന്ന് ജോസ് ഏബ്രഹാം (127) ഫിലിപ്പ് മഠത്തില്‍ (119) എന്നിവര്‍ വിജയിച്ചു.

ന്യൂയോര്‍ക്കില്‍ രൂപംകൊണ്ടുവെങ്കിലും മുന്നോട്ടുള്ള പ്രയാണം അനിശ്ചിതത്വത്തിലായി നിന്ന ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ 1986-ല്‍ മികവുറ്റ രീതിയില്‍ സംഘടിപ്പിച്ചത്‌ ഫിലാഡല്‍ഫിയയിലായിരുന്നുവെന്ന്‌ ജോര്‍ജ്‌ മാത്യു ചൂണ്ടിക്കാട്ടി. ഫൊക്കാനയുടെ വളര്‍ച്ച അവിടെ നിന്നാണ്‌ തുടങ്ങുന്നത്‌. കാല്‍ നൂറ്റാണ്ടിനുശേഷം അവിടെ വീണ്ടും കണ്‍വെന്‍ഷന്‍ എന്നത്‌ പെന്‍സില്‍വേനിയയിലുള്ള എല്ലാവരുടേയും അഭിലാഷമാണ്‌.

അതിന്റെ പ്രതിഫലനമായാണ്‌ ഫിലാഡല്‍ഫിയയിലെ പ്രമുഖ സംഘടനകളായ `കല', `മാപ്പ്‌' എന്നിവ തന്നെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നിര്‍ദേശിച്ചത്‌. ഫിലാഡല്‍ഫിയയില്‍ നിന്നൊരാള്‍ പ്രസിഡന്റാവണമെന്ന ഇരു സംഘടനകളുടേയും താത്‌പര്യം മാനിച്ചാണ്‌ താന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്‌.

അധികാരത്തോടോ, പബ്ലിസിറ്റിയോടോ തനിക്ക്‌ പ്രത്യേക മോഹങ്ങളൊന്നുമില്ല. മികവുറ്റ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. ഫൊക്കാനയില്‍ രണ്ടുതവണ ജനറല്‍ സെക്രട്ടറിയായിരുന്നു. മുന്നു ഫൊക്കാനാ കണ്‍വെന്‍ഷനുകളും, രണ്ടു കാത്തലിക്‌ കണ്‍വെന്‍ഷനുകള്‍ക്കും നേതൃത്വം നല്‍കിയ പരിചയവുമുണ്ട്‌. സ്റ്റേറ്റിലേയും ഫിലാഡല്‍ഫിയയിലേയും മുഖ്യധാരാ നേതൃത്വവുമായി നല്ല ബന്ധം പുലര്‍ത്തിയതിനാല്‍ അവരുടെ എല്ലാവിധ പിന്തുണയും ലഭിക്കും. ഫിലാഡല്‍ഫിയയില്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണറായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ടാക്‌സ്‌ റിവ്യൂ കമ്മിറ്റിയടക്കം വിവിധ സമിതികളില്‍ പ്രവര്‍ത്തിക്കുന്നു. ജോര്‍ജ്‌ മാത്യു ചൂണ്ടിക്കാട്ടി.

ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍, മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌, ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി, ഇല്ലിനോയി മലയാളി അസോസിയേഷന്‍ ബോര്‍ഡ്‌ മെമ്പര്‍, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നാഷണല്‍ കമ്മിറ്റി മെമ്പര്‍, ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രിസിങ്ങ്‌റ്റ്‌ കമ്മിറ്റിമാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പെര്‍വ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ നിന്ന്‌ മാസ്റ്റേഴ്‌സ്‌ ബിരുദവും, എം.ബി.എയും നേടിയതിനുശേഷം വെസ്റ്റിംഗ്‌ഹൗസ്‌ എമ്പയര്‍ ബ്രെക്‌സ്‌ കോര്‍പ്പറേഷനില്‍ ഡിവിഷണല്‍ ഡയറക്‌ടറായി ജോലി ചെയ്യുന്നു.

ഫോമയുടെ പുതിയ സംരംഭമായ `ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌' -ന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയിലെ വിവിധ പ്രൊഫഷണല്‍ സംഘടനകളെ ഒന്നിച്ച്‌ അണിനിരത്തി നടത്തിയ `പ്രൊഫഷണല്‍ സമ്മിറ്റ്‌' വന്‍ വിജയമാക്കിത്തീര്‍ത്ത സമ്മേളനത്തിന്റെ കോ- ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ആയിരുന്നു.

അമേരിക്കന്‍ മലയാളികളുടെ ഹൃദയങ്ങളില്‍ ചുരുങ്ങിയകാലംകൊണ്ട്‌ സ്ഥാനം ഉറപ്പിച്ചു ഫോമയെ മലായളികള്‍ക്ക്‌ പ്രയോജനകരമായ കൂടുതല്‍ നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കംകുറിക്കുകയും സംഘടനയെ കൂടുതല്‍ ശക്തമാക്കുകയും ചെയ്യുകയാണ്‌ തന്റെ മുഖ്യലക്ഷ്യമെന്ന്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അറിയിക്കുകയുണ്ടായി. അതിനുവേണ്ടി നോര്‍ത്ത്‌ അമേരിക്കയിലുള്ള എല്ലാ മലയാളി സംഘടനകതളുടേയും സഹകരണവും അനുഗ്രഹങ്ങളും ഗ്ലാഡ്‌സണണ്‍ അഭ്യര്‍ത്ഥിച്ചു.

ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട പ്രവര്‍ത്തനശൈലിയാണ്‌ റെനി പൗലോസിന്റേത്‌. കഴിഞ്ഞ ഫോമാ കണ്‍വെന്‍ഷനിലെ `മലയാളി മങ്ക' മത്സരത്തില്‍ ഫസ്റ്റ്‌ റണ്ണര്‍അപ്പാണ്‌ റെനി. നോര്‍ത്തേണ്‍ കാലിഫോര്‍ണിയ മലയാളി അസോസിയേഷന്‍ (മങ്ക) യുടെ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന റെനി, നിരവധി ലോക്കല്‍ ഓര്‍ഗനൈസേഷനുകളിലും നാഷണല്‍ ഓര്‍ഗനൈസേഷനുകളിലും പ്രവര്‍ത്തിക്കുന്നു.

പാട്ടിലും, നൃത്തത്തിലും, പ്രസംഗത്തിലും, അവതാരകയായും, ഉപദേഷ്‌ടാവിയും പ്രവര്‍ത്തിക്കുന്ന റെനിയെ സ്‌നേഹിതര്‍ `ഓള്‍ റൗണ്ടര്‍' എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.

1987-ല്‍ കാനഡയിലേക്ക്‌ കുടിയേറി. കോളജ്‌ വിദ്യാഭ്യാസം അവിടെ പൂര്‍ത്തിയാക്കിയശേഷം മെഡിക്കല്‍ രംഗത്തെ പല മേഖലകളിലും സേവനം അനുഷ്‌ഠിച്ചു. 1999-ല്‍ യു.എസ്‌.എയിലേക്ക്‌ താമസം മാറിയ റെനി `ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രാക്‌ടീഷണറായും', കെയര്‍ മാനേജരായും ഓക്‌ലാന്‍ഡില്‍ ഹൈലാന്‍ഡ്‌ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്നു.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ `ബാര്‍ട്ടി'ല്‍ ജോലി ചെയ്യുന്ന ബേബി പൗലോസ്‌ (ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍) ആണ്‌ റെനിയുടെ ഭര്‍ത്താവ്‌.


ജോര്‍ജ് മാത്യു പ്രസിഡന്റ്; ഗ്ലാഡ്‌സന്‍ വര്‍ഗീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക