Image

ഇഞ്ചി ജ്യൂസ്‌ പ്രമേഹം കുറയ്‌ക്കുമെന്ന്‌

Published on 09 August, 2012
ഇഞ്ചി ജ്യൂസ്‌ പ്രമേഹം കുറയ്‌ക്കുമെന്ന്‌
സിഡ്‌നി: ഇഞ്ചി ജ്യൂസ്‌ പ്രമേഹം കുറയ്‌ക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. സിഡ്‌നി സര്‍വകലാശാലയിലെ ശാസ്‌ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ്‌ കണ്ടെത്തല്‍. ഇഞ്ചിയുടെ സത്ത്‌ ഉപയോഗിക്കുന്നവരുടെ പേശികള്‍ രക്തത്തില്‍നിന്ന്‌ കൂടുതല്‍ ഗ്‌ളൂക്കോസ്‌ വലിച്ചെടുക്കുന്നതായി പഠനത്തില്‍ വ്യക്തമാക്കി. ഇന്‍സുലിന്റെ സഹായമില്ലാതെതന്നെ പേശികള്‍ക്ക്‌ കൂടുതല്‍ ഗ്‌ളൂക്കോസ്‌ സ്വീകരിക്കാന്‍ ഇഞ്ചി വഴിയൊരുക്കുന്നു. 'പ്ലാന്റ മെഡിക്ക' എന്ന മാസികയാണ്‌ പുതിയ ഗവഷേണഫലം പുറത്തുവിട്ടത്‌.

ശരീരത്തിലെ കൊഴുപ്പ്‌ കുറയ്‌ക്കാനും ഇഞ്ചിക്ക്‌ കഴിയും. കൂടാതെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും, ലിംഫാറ്റിക്‌ സംവിധാനത്തെ ശക്തിപ്പെടുത്താനും ഇഞ്ചിക്ക്‌ കഴിവുണ്ട്‌.
ഇഞ്ചി ജ്യൂസ്‌ പ്രമേഹം കുറയ്‌ക്കുമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക