Image

എന്‍ഡോസള്‍ഫാനുവേണ്ടി വാദിക്കുന്നവര്‍ മന:സാക്ഷി മരവിച്ചവര്‍ ‍- സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 03 August, 2011
എന്‍ഡോസള്‍ഫാനുവേണ്ടി വാദിക്കുന്നവര്‍ മന:സാക്ഷി മരവിച്ചവര്‍ ‍- സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

കോട്ടയം: എന്‍ഡോസള്‍ഫാന്റെ ഭീകരത ഏറ്റുവാങ്ങി കണ്‍മുമ്പില്‍ ആയിരങ്ങള്‍ മരിച്ചുജീവിക്കുമ്പോള്‍ രാഷ്ട്രീയ ഭരണനേതൃത്വങ്ങളും ഉദ്യോഗസ്ഥ സംവിധാനങ്ങളും നടത്തുന്ന ന്യായീകരണങ്ങള്‍ മനുഷ്യ ജീവനുനേരെ വെല്ലുവിളികളുയര്‍ത്തുന്നുവെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷ
ന്‍ ‍.

എന്‍ഡോസള്‍ഫാന്റെ നിരോധനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ ഭരണവകുപ്പുകളുടെയും നടപടികളും പ്രതികരണങ്ങളും ദുരൂഹതയേറുന്നതും ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്. എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങളുടെ നിരവധി ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടായിട്ടും വീണ്ടും ന്യായീകരണങ്ങള്‍ നടത്തുന്നവര്‍ മരണസംസ്‌കാരത്തിന്റെ വക്താക്കളാണെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

മണ്ണിലും ഭക്ഷ്യവസ്തുക്കളിലും വിഷംചേര്‍ത്തല്ല, കാര്‍ഷികവിപ്ലവം നടപ്പിലാക്കേണ്ടത്. ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ കൃഷിയിടങ്ങള്‍ കണ്ടെത്തുകയാണ് ഇന്നിന്റെ ആവശ്യം. ജീവനെ സംരക്ഷിക്കേണ്ട സാമൂഹിക-സാംസ്‌കാരിക ക്രമം സൃഷ്ടിക്കുവാന്‍ സര്‍ക്കാരുകള്‍ക്ക് കടമയുണ്ട്. ജീവനെക്കുറിച്ച് വിശുദ്ധവും ധാര്‍മ്മികവുമായ കാഴ്ചപ്പാടുകളാണ് ഭരണാധികാരികള്‍ക്കു വേണ്ടത്. ദൈവദാനമായ ജീവനെ തകര്‍ക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരെ മനുഷ്യമന:സാക്ഷി ഉണരണമെന്നും പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക